8.7 C
New York
Tuesday, March 2, 2021
Home Education മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും

മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും

കൊവിഡ് മൂലം മാറ്റിവെച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് പുതിയ സമയക്രമമായി. പരീക്ഷകള്‍ ഈ മാസം 26ന് തുടങ്ങും. പത്താം ക്ലാസ് പരീക്ഷകള്‍ 28നും ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ 30നും പൂര്‍ത്തിയാവും. പരീക്ഷാ ഹാളുകള്‍ അണുവിമുക്തമാക്കും.

മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും

എസ്.എസ്‍.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10നാണ് ആരംഭിച്ചത്. പിന്നീട് കോവിഡ് രൂക്ഷമായതോടെ പരീക്ഷകള്‍ മാറ്റിവയ്ക്കുകയായിരുന്നു.

പത്താം ക്ലാസില്‍ നടക്കാന്‍ ബാക്കിയുള്ളത് മൂന്ന് പരീക്ഷകള്‍. 26ന് കണക്ക്, 27ന് ഫിസിക്സ് 28ന് കെമിസ്ട്രി പരീക്ഷയും നടത്താനാണ് തീരുമാനം. ഉച്ച തിരിഞ്ഞായിരിക്കും പത്താം ക്ലാസ് പരീക്ഷകള്‍. ഹയര്‍സെക്കണ്ടറിയില്‍ 26ന് വി.എച്ച്.എസ്.ഇയില്‍ ബാക്കിയുള്ള ഓണ്‍ട്രപെര്‍ണര്‍ഷിപ്പ് ഡെവലപ്മെന്റ് പരീക്ഷയാണ്. ഒന്നാം വര്‍ഷക്കാര്‍ക്ക് രാവിലെയും രണ്ടാം വര്‍ഷക്കാര്‍ക്ക് ഉച്ചക്കും. 27 മുതല്‍ പ്ലസ് വണ്‍, പ്ലസ് 2 പരീക്ഷകള്‍. പ്ലസ് വണിന്റെ 27, 28 തീയതികളിലെ പരീക്ഷകള്‍ രാവിലെയും 29, 30 തീയതികളില്‍ ഉച്ചക്കുമാണ്. പ്ലസ് ടു എല്ലാ പരീക്ഷകളും രാവിലെയും.

വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ക്ലാസ് റൂമുകളില്‍ സാനിറ്റൈസര്‍ കരുതണം. ശാരീരിക അകലം പാലിച്ചാകണം ഇരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....