8.7 C
New York
Wednesday, February 24, 2021
Home World കോവിഡ്; മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഇറാഖില്‍ കുടുങ്ങികിടക്കുന്നു

കോവിഡ്; മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ ഇറാഖില്‍ കുടുങ്ങികിടക്കുന്നു

ഇരുപത്തിയൊന്ന് മലയാളികളടക്കം 50 ഇന്ത്യക്കാർ ഇറാഖിലെ ബസറയിൽ കുടുങ്ങി കിടക്കുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാദൗത്യത്തിൽ ഇറാഖ് ഇല്ലാത്തതിനാൽ കടുത്ത ആശങ്കയിലാണ് ഇവര്‍. 250 ഇന്ത്യക്കാരാണ് ബഗ്ദാദ് ഇന്ത്യന്‍ എംബസിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇറാഖിലെ ബസറയിലാണ് എണ്ണ കമ്പനിയിൽ ജോലിക്കെത്തിയ 21 മലയാളികളടക്കം അമ്പത് ഇന്ത്യക്കാർ കുടുങ്ങി കിടക്കുന്നത്. മാർച്ച് 16 മുതൽ ഇവർ ജോലിയെടുക്കുന്ന കമ്പനി അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, ഇവർക്ക് തിരിച്ച് നാട്ടിലെത്താൻ മാർഗമൊന്നുമില്ല. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രക്ഷാദൗത്യ പട്ടികയിലൊന്നും ഇതുവരെ ഇറാഖ് ഇടംപിടിച്ചിട്ടുമില്ല. കോവിഡ് ബാധിച്ച് 110 പേർ മരിച്ച ഇറാഖിൽ ഇവരും രോഗഭീതിയിലാണ്. കമ്പനിയിലുള്ള ഒരു മെയിൽ നേഴ്സ് മാത്രമാണ് ഇവരുടെ ആരോഗ്യത്തിന് ആശ്രയം.

കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള മലയാളികൾ ഇക്കൂട്ടത്തിലുണ്ട്. സഹായം ലഭിക്കേണ്ട ഇന്ത്യൻ എംബസി പോലും ബസറയിൽ നിന്ന് 560 കിലോമീറ്ററിലേറെ അകലെയാണ്. അവിടെ എത്താൻ ആറ് മണിക്കൂറിലേറെ യാത്രവേണം. തങ്ങളെ തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപടണമെന്നാണ് ഇവരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....