8.7 C
New York
Tuesday, March 2, 2021
Home National രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ ബുധനാഴ്ച

രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നാളെ മുതല്‍; കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ ബുധനാഴ്ച

കോവിഡ് വ്യാപനം തടയാന്‍ നിര്‍ത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവീസ് നാളെ മുതൽ പുനരാരംഭിക്കും. കേരളത്തിലേക്ക് ആദ്യ ട്രെയിന്‍ ബുധനാഴ്ചയാണ്. ഇന്ന് നാല് മണി മുതല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാകും. വെള്ളിയാഴ്ച ശ്രമിക് ട്രെയിനും ഡൽഹിയിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ആരംഭിക്കും.

മാർച്ച് 25 ന് നിർത്തിവച്ച ട്രെയിൻ സർവീസ് പുനരാംഭിക്കുകയാണ് റെയിൽവെ. രാജ്യത്തെ 15 പ്രധാന നഗരങ്ങളിലേക്ക് ഡൽഹിയിൽ നിന്നും 15 ട്രെയിനുകൾ 30 സർവീസ് നടത്തും. കേരളത്തിലേക്ക് ആഴ്ചയിൽ 3 ട്രെയിൻ സർവീസ് നടത്തും. ആദ്യ സർവീസായ ഡൽഹി – തിരുവനന്തപുരം യാത്ര ബുധനാഴ്ച രാവിലെ 10.55 ന് ആരംഭിക്കും. ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിൽ ഈ സർവീസ് ഉണ്ടാകും. തിരുവനന്തപുരം – ഡൽഹി സർവീസ് വെള്ളിയാഴ്ച വൈകീട്ട് 5.15 നാണ് ആരംഭിക്കുക. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഈ സർവീസ് തുടരും. തിരുവനന്തപുരം ഒഴിച്ചാൽ കോഴിക്കോടും എറണാകുളത്തുമാണ് സ്റ്റോപ്പുള്ളത്. കേരളത്തിന് പുറത്ത് മംഗലാപുരം, മഡ്ഗാവ്‌, പൻവേൽ, വഡോദര, കോട്ട എന്നിവിടങ്ങളിലും നിർത്തും. എസി കോച്ചുകളായതിനാൽ രാജധാനിയുടെ അതേ ടിക്കറ്റ് നിരക്കായിരിക്കും. തിരക്കൊഴിയുന്നത് അതു സരിച്ച് 300 ശ്രമിക് ട്രെയിന്യം നിരീക്ഷണ കേന്ദ്രങ്ങളാക്കിയ 20,000 കോച്ചുകളും പ്രത്യേക സർവീസിന്റെ ഭാഗമാകും.

ഇതിനിടെ ശ്രമിക് ട്രെയിൻ സർവീസിൽ സംസ്ഥാനങ്ങളിൽ സ്റ്റോപ്പുകൾ മൂന്നും യാത്രക്കാരുടെ എണ്ണം 1700 ഉം ആക്കി റെയിൽവെ ഉത്തരവിറക്കി. വെള്ളിയാഴ്ച തിരുവനന്തപുരത്തേക്ക് ശ്രമിക് ട്രെയിൽ പുറപ്പെടുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. പതിനൊന്നാം തിയതി മുതൽ 17 വരെ ഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് 40 ശ്രമിക് സർവീസുകൾ നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ ശ്രമിക്ക് ട്രെയിനുകൾ ഒരുക്കാൻ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് ആഭ്യന്തരമന്ത്രാലയം കത്തയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....