മെഡിക്കൽ കോളജിലെ വിദഗ്ധ സംഘത്തിന്റെ പ്രത്യേക പരിശിലീനം, ആര്.ടി. പി.സി ആർ പരിശോധന എല്ലാം പൂർത്തിയായ ശേഷമായിരുന്നു പൈലറ്റുമാരും ക്യാബിൻ ക്രൂവും അടങ്ങുന്ന സംഘം വിമാനത്തിൽ കയറിയത്. ചരിത്ര ദൗത്യത്തിന്റെ സന്തോഷത്തിലായിരുന്നു സംഘം. 12.30ഓടെ വിമാനം അബുദാബിക്ക് പുറപ്പെട്ടു. 179യാത്രക്കാരുമായി വിമാനം രാത്രി പത്തു മണിയോടെ തിരിച്ചെത്തും. പ്രത്യേക വൈദ്യ പരിശീലനം നേടിയ സംഘമാണ് കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനവുമായി പുറപ്പെട്ടത്. വിമാനം നേരത്തെ അണു വിമുക്തമാക്കിയിരുന്നു.