8.7 C
New York
Tuesday, March 2, 2021
Home Technology ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍; എത്തിക്കല്‍ ഹാക്കിങ് നടന്നുവെന്ന് സമ്മതിച്ച് കേന്ദ്രം

ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയെന്ന് ഫ്രഞ്ച് ഹാക്കര്‍; എത്തിക്കല്‍ ഹാക്കിങ് നടന്നുവെന്ന് സമ്മതിച്ച് കേന്ദ്രം

കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയട്ട് ആന്‍ഡേഴ്സണ്‍. ആപ് ഹാക്ക് ചെയ്യാന്‍ ശ്രമിച്ച ശേഷമാണ് എലിയട്ട് ആന്‍ഡേഴ്സണ്‍ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയത്. അതേസമയം, ആരോഗ്യ സേതു ആപ്പില്‍ സുരക്ഷാ വീഴ്ചയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു. ഉപയോക്താവിന്‍റെ ഡാറ്റ സൂക്ഷിക്കുന്നത് സുരക്ഷിത സര്‍വറില്‍ ആണെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനിടെ, വിവരങ്ങള്‍ സുരക്ഷിതമാണോയെന്നറിയാന്‍ എത്തിക്കല്‍ ഹാക്കിങ് നടന്നുവെന്നും കേന്ദ്രം സമ്മതിച്ചു.

ഫ്രഞ്ച് ഹാക്കറായ എലിയറ്റ് ആൻഡേഴ്നാണ് ആരോഗ്യ സേതു ആപ്പിൽ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ രാത്രി ട്വീറ്റ് ചെയ്തത്. 9 കോടി ഇന്ത്യക്കാരുടെ സ്വകാര്യതയെ ബാധിക്കുമെന്നും ആപ്പിന്‍റെ കാര്യത്തിൽ സംശയം ഉന്നയിച്ച രാഹുൽ ഗാന്ധിയാണ് ശരിയെന്നും കൂട്ടിച്ചേർത്തു. ഇതേതുടർന്ന് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം എന്ന സി.ഇ.ആർ.ടി-ഇന്നും നാഷണൽ ഇൻഫർമാറ്റിക്സ് സെൻററും അദ്ദേഹവുമായി ആശയവിനിമയം നടത്തി. ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമെന്നും ആരോഗ്യസേതു വിശദമാക്കി. ഇതിനു ശേഷമാണ് ആൻഡേഴ്സൺ, വീണ്ടും രംഗത്തുവന്നത്. പ്രശ്നത്തിൽ വിശദമായി മറുപടി നൽകുമെന്ന് നീതി ആയോഗ് വ്യക്തമാക്കി.

നേരത്തെ, നിരീക്ഷണ സംവിധാനമായ ആരോഗ്യ സേതു ആപ്പിൽ ഗുരുതരമായ ഡാറ്റ സുരക്ഷാ പ്രശ്നമുണ്ടെന്നും സ്വകാര്യതയെ ബാധിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. മുമ്പ് ആധാർ കാർഡ് ആപ്പിൽ പിഴവുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹാക്കറാണ് ആൻഡേഴ്സൺ. അന്നത്തെ ട്രായ് മേധാവിയുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തി കൊണ്ട് ആൻഡേഴ്സൺ ഉൾപ്പെടെയുള്ള സൈബർ ചാരന്മാർ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് ആണ് കോവിഡിന്‍റെ സാഹചര്യത്തിൽ, ആരോഗ്യ സേതു ആപ്പ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. ഇതുവരെ 9 കോടിയിലധികം പേരാണ് ഡൗൺലോഡ് ചെയ്തത്. ഡൽഹിയിലെ ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ മുമ്പും ഇതേ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. ആപ്പിനു വേണ്ടി വിവരങ്ങൾ തേടുന്നതും ഡാറ്റ സൂക്ഷിക്കുന്നതും സുതാര്യതയും പ്രശ്നമാണെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....