8.7 C
New York
Monday, March 1, 2021
Home Kerala പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമുള്ള നടപടികള്‍‌ അറിയാം

പ്രവാസികള്‍ വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമുള്ള നടപടികള്‍‌ അറിയാം

വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രവാസികളുടെ കൈകള്‍ അണുവിമുക്തമാക്കും. ശേഷം എയറോ ബ്രിഡ്ജിലൂടെ ടെര്‍മിനലിലേക്ക്. ഒരാള്‍ കടന്ന് പോയി നിശ്ചിത സമയത്തിനകം സുരക്ഷിതമായ അകലം പാലിച്ചായിരിക്കും അടുത്തയാള്‍ ടെര്‍മിനലിലേക്ക് പ്രവേശിക്കുക.

വിമാനത്താവളത്തിലെ പരിശോധന

ടെര്‍‌മിനലില്‍ പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ഹെല്‍ത്ത് കൌണ്ടറിലേക്കാണ് പ്രവാസികളെത്തുക. ഹെൽത്ത് കൗണ്ടറിലെത്തുന്ന പ്രവാസികളെ തെർമൽ സ്കാനറുപയോഗിച്ച് താപനില പരിശോധിക്കും. നിശ്ചിത അളവില്‍ കൂടുതല്‍ താപനിലയുള്ളവരെയും കോവിഡ് 19 നുമായി ബന്ധപ്പെട്ട ഏതെങ്കിലും രോഗലക്ഷണങ്ങളുള്ളവരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും. ഈ സമയത്തിനുള്ളില്‍ പ്രവാസികളുടെ ബാഗേജടക്കം അണുവിമുക്തമാക്കി പുറത്തേക്ക് എത്തിച്ചിട്ടുണ്ടാവും. രോഗ ലക്ഷണങ്ങളില്ലാത്തവരെ നേരേ നിരീക്ഷണ കേന്ദ്രങ്ങളിലേക്കാണ് അയക്കുക. പ്രവാസികൾക്ക് വിമാന താവളത്തിൽ വിവിധ സേവനങ്ങൾ ചെയ്തു കൊടുക്കുന്ന എല്ലാ ഏജൻസികളിലേയും ജീവനക്കാർ പി പി ഇ കിറ്റ് ധരിക്കും. വിമാനതാവള കമ്പനി മാത്രം ആയിരം കിറ്റുകൾ വാങ്ങിയിട്ടുണ്ട്. എല്ലാ ജീവനക്കാർക്കും പ്രത്യേക പരിശീലന ക്ലാസ് നൽകിയിരുന്നു. ഇതിൽ പങ്കെടുത്തവരെ മാത്രമേ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുകയുള്ളൂ

നിരീക്ഷണകേന്ദ്രത്തിലേക്ക്

വിമാനത്താവളത്തിൽ നിന്നും ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരിക്കും നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുക. കൂടാതെ പൊലീസ് അകമ്പടിയും ഉണ്ടാകും. യാത്രക്കാരെ കൊണ്ടു പോകുന്നതിന് പ്രത്യേക ടാക്സികളുണ്ടാകും. 5 സീറ്റുള്ള വാഹനത്തിൽ 2 യാത്രക്കാരും ഡ്രൈവറും മാത്രമാണുണ്ടാകുക. 7 സീറ്റ് വാഹനത്തിൽ 4 യാത്രക്കാരും ഡ്രൈവറുമുണ്ടാകും. ഡ്രൈവറും പ്രവാസികളും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താന്‍ കഴിയാത്ത നിലയിലാണ് ടാക്സികള്‍ തയാറാക്കിയിരിക്കുന്നത്. 24 മണിക്കൂറും ക്വാറൻ റെൻ സ്ഥലത്ത് പൊലീസ് കാവലുമുണ്ടാകും. പ്രവാസികളെ താമസിപ്പിക്കുവാൻ 14 ഹോട്ടലുകളും അനുബന്ധ സ്ഥാപനങ്ങളുമാണ് ഏറ്റെടുത്തിട്ടുള്ളത്. എല്ലായിടത്തും വിപുലമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിരീക്ഷണകേന്ദ്രത്തില്‍ ആരെല്ലാം

പ്രവാസികളുമായി നാളെയെത്തുന്ന ആദ്യ വിമാനത്തിലെത്തുന്നവര്‍ക്ക് നിരീക്ഷണസംവിധാനമൊരുക്കിയിരിക്കുന്നത് കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റലില്‍. 75 റൂമുകളാണ് ഇത്തരത്തില്‍ രാജഗിരി ഹോസ്റ്റലില്‍ സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിലുള്ള രോഗലക്ഷണമില്ലാത്ത ആളുകളെ മാത്രമായിരിക്കും ഹോസ്റ്റലുകളില്‍ താമസിപ്പിക്കുക. രോഗ ലക്ഷണമുള്ളവരെ ആലുവ ജില്ല ആശുപത്രിയിലേക്കും മറ്റ് ജില്ലകളില്‍ നിന്നുള്ളവരെ അതാത് ജില്ലകളില്‍ സജ്ജമാക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റും. ഇതിനായി എല്ലാ ജില്ലകളിലേക്കുമുള്ള കെ.എസ്.ആര്‍.ടി.സി ബസുകളും നെടുമ്പാശ്ശേരിയില്‍ സജ്ജമാക്കും. നാളെയെത്തുന്ന ആദ്യ വിമാനത്തില്‍ എറണാകുളം ജില്ലയില്‍ നിന്നുള്ള ഇരുപതിലധികം യാത്രക്കാര്‍ ഉണ്ടെന്നാണ് പ്രാഥമിക വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....