8.7 C
New York
Wednesday, February 24, 2021
Home Gulf സൗദിയില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍: ആയിരം പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ പോകാം; മെഡിക്കല്‍...

സൗദിയില്‍ നിന്നും വെള്ളിയാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍: ആയിരം പേര്‍ക്ക് ആദ്യ ഘട്ടത്തില്‍ പോകാം; മെഡിക്കല്‍ രേഖകള്‍ തയ്യാറാക്കി വെക്കണം

സൗദിയില്‍ നിന്നും നാട്ടിലേക്ക് പോകാന്‍ ഇതുവരെ അറുപതിനായിരം അപേക്ഷകളാണ് ലഭിച്ചതെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്. മെഡിക്കല്‍ സഹായം ആവശ്യമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്കാണ് പരിഗണന. കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. വെള്ളിയാഴ്ച മുതലാണ് വിമാന സര്‍വീസുകള്‍ തുടങ്ങുക. യാത്ര ചെയ്യുന്ന സെക്ടറിന് അനുസരിച്ച് 1500 റിയാല്‍ വരെയാണ് ടിക്കറ്റ് നിരക്ക്.

ഈ മാസം 14ന് വരെയാണ് വിമാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. കോഴിക്കോട്ടേക്ക് രണ്ട്, ഡല്‍ഹി ഒന്ന്, കൊച്ചി രണ്ട് എന്നിങ്ങിനെയാണ് സൌദിയില്‍ നിന്നുള്ള വിമാനങ്ങള്‍. കൂടുതല്‍ സെക്ടറുകളിലേക്ക് വിമാനം ഉണ്ടാകുമെന്നും അംബാസിഡര്‍ പറഞ്ഞു. യാത്രക്കാര്‍ ടിക്കറ്റ് എടുക്കേണ്ടത് വിമാനക്കമ്പനി ഓഫീസില്‍ നിന്നാണ്. ഇതു സംബന്ധിച്ച വിവരം യാത്രക്കാരെ അറിയിക്കുന്നുണ്ട്.

റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളില്‍ നിന്നാണ് നിലവില്‍ സൌദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്ര. നിലവില്‍ പ്രവിശ്യകള്‍ തമ്മില്‍ യാത്രാ നിരോധം നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ വിമാനത്താവളങ്ങള്‍ നിലനില്‍ക്കുന്ന പ്രവിശ്യകളിലുള്ളവര്‍ക്കാണ് പരിഗണന. വിദൂര ദിക്കുകളിലേക്കും വിമാനം അനുവദിക്കുന്നത് പരിഗണനയിലുണ്ട്. മറ്റു പ്രവിശ്യകളില്‍ ഉള്ളവര്‍ക്ക് യാത്രക്കുള്ള ക്രമീകരണം പിന്നീട് തീരുമാനിച്ച് അറിയിക്കും. വിവിധ കമ്പനികളില്‍ നിന്നും വിമാനം ചാര്‍ട്ടര്‍ ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ തീരുമാനം എടുക്കുക കേന്ദ്രമാണ്.

നാട്ടില്‍ പോകുന്നവര്‍ക്ക് നിര്‍ബന്ധിതമായ മെഡിക്കല്‍ പരിശോധനയുണ്ടാകും. സൌദി ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാകും യാത്രക്കാരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുക. ഇത് സംബന്ധിച്ച വിവരങ്ങള്‍ യാത്രക്കാരെ എംബസി അറിയിക്കും. കോവിഡ് ടെസ്റ്റ് നടത്തി പോസിറ്റീവായവര്‍ക്ക് പിന്നീട് നെഗറ്റീവ് ആയിട്ടുണ്ടെങ്കില്‍ ഇവര്‍ക്കും യാത്രാ അനുമതി നല്‍കും. ഇതിനുള്ള മെഡിക്കല്‍ രേഖകള്‍ കാണിച്ചാല്‍ മതി.

ഗര്‍ഭിണികള്‍ സാധാരണ രീതിയിലുള്ള ഡോക്ടര്‍മാരുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും തയ്യാറാക്കേണ്ടി വരും. ആരോഗ്യ പ്രയാസങ്ങളുള്ളവര്‍ക്ക് യാത്ര ചെയ്യാമെന്ന മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. കോവി‍ഡ് പരിശോധന സംബന്ധിച്ചുള്ള രീതികള്‍ എങ്ങിനെ എന്നുള്ളത് സൌദി ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് തയ്യാറാക്കുക എന്നും അംബാസിഡര്‍ പറഞ്ഞു.

ഔദ പോര്‍ട്ടല്‍ വഴി അബ്ഷീര്‍ മുഖാന്തിരം ഇന്ത്യയിലേക്ക് പോകാന്‍ യാത്ര ചെയ്യേണ്ടവരുടെ വിവരങ്ങള്‍ ഇതുവരെ എംബസിക്ക് ലഭിച്ചാലുടന്‍ സര്‍ക്കാറുമായി ചേര്‍ന്ന് വേണ്ട ക്രമീകരണങ്ങള്‍ വരുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....