സൗദിയിൽ കർഫ്യൂ പാസിനും അനുബന്ധ സേവനങ്ങൾക്കുമായി പുതിയ ആപ്പ് പുറത്തിറക്കി. തവക്കൽനാ എന്ന പേരിലുള്ള ആപ്പ് വഴി നിലവിലുള്ള പാസുകളും ക്യു ആര് കോഡ് രൂപത്തില്‍ ലഭ്യമാകും. ആപ്പ് പുറത്തിറങ്ങുന്നതോടെ പേപ്പര്‍ പാസുകള്‍ക്ക് പകരം മൊബൈലില്‍ കോഡ് കാണിച്ചാല്‍ മതിയാകും. കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങളും തവക്കുല്നാ ആപ്ലിക്കേഷനില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.