ലോക്ക് ഡൌണ്‍ ആരംഭിച്ചതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ക്രിക്കറ്റ് താരങ്ങളില്‍ പ്രധാനിയാണ് മുന്‍ പാകിസ്താന് താരം ഷുഹൈബ് അക്തര്‍. കോവിഡ് രോഗികള്‍ക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ – പാക് മത്സരം നടത്തണമെന്ന് പറഞ്ഞതുള്‍പ്പടെ നിരവധി വിവാദങ്ങള്‍ക്കും ഇത് വഴിവെച്ചു. ഇപ്പോള്‍ തന്റെ ജീവിതം സിനിമയാകുമെങ്കില്‍ ഏത് ബോളിവുഡ് നടനായിരിക്കണം തന്റെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് എന്നതിനെക്കുറിച്ച് പറയുകയാണ് അക്തര്‍.
ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെയാണ് അക്തര്‍ തന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. അക്തര്‍ തന്നെയാണ് സല്മാനുമൊപ്പമുള്ള തന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് ആഗ്രഹം വെളിപ്പെടുത്തിയത്. സുല്‍ത്താന്‍ എന്ന ചിത്രത്തില്‍ ഒരു കായികതാരമായാണ് സല്മാന് ഖാന് വേഷമിട്ടിരുന്നത്. ഏതായാലും ഈ നിര്‍ദ്ദേശം അക്തര്‍ – സല്മാന് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഹലോ ആപ്പുമായുള്ള ഒരു സംവാദത്തില്‍ തന്റെ ബയോപികില്‍ ആരായിരിക്കണം അഭിനയിക്കണം എന്ന ചോദ്യത്തിനായിരുന്നു അക്തറിന്റെ മറുപടി. പാകിസ്താനായി 224 ഏകദിന മത്സരങ്ങള്‍ അക്തര്‍ കളിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞതിന്റെ റെക്കോര്‍ഡ് ഇപ്പോഴും അക്തറിന്റെ പേരിലാണ്.