ജമ്മു കശ്മീരിനു മേൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ ക്യാമറക്കണ്ണിലൂടെ പുറംലോകത്തെത്തിച്ച മൂന്ന് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർക്ക് മാധ്യമരംഗത്തെ പരമോന്നത പുരസ്കാരമായ പുലിറ്റ്സർ പ്രൈസ്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിന്റെ (എ.പി) ഫോട്ടോഗ്രാഫർമാരായ ദർ യാസിൻ, മുഖ്താർ ഖാൻ, ചന്നി ആനന്ദ് എന്നിവരാണ് ഈ വർഷത്തെ പുലിറ്റ്സർ സ്വന്തമാക്കിയത്.