8.7 C
New York
Saturday, February 27, 2021
Home Sports 'പെലെയുടെ റെക്കോഡും തകര്‍ത്ത് എക്കാലത്തേയും മികച്ച താരമാകുകയാണ് റൊണാള്‍ഡോയുടെ ലക്ഷ്യം'

‘പെലെയുടെ റെക്കോഡും തകര്‍ത്ത് എക്കാലത്തേയും മികച്ച താരമാകുകയാണ് റൊണാള്‍ഡോയുടെ ലക്ഷ്യം’

ഫുട്‌ബോള്‍ ഇതിഹാസതാരം പെലെയുടെ റെക്കോഡും മറികടന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാവുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലക്ഷ്യമെന്ന് മുന്‍ സഹതാരത്തിന്റെ വെളിപ്പെടുത്തല്‍. ക്രിസ്റ്റ്യാനോക്കൊപ്പം ആറ് വര്‍ഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച ഗാരി നെവില്ലെയാണ് റൊണാള്‍ഡോയുടെ മനസിലിരിപ്പ് പുറത്തുവിട്ടിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട കരിയറുള്ള റൊണാള്‍ഡോക്ക് അതിനായുള്ള കഠിന പരിശ്രമത്തിലാണെന്നും ഗാരി നെവില്ലെ പറയുന്നു.

മൂന്ന് പ്രീമിയര്‍ ലീഗ്, രണ്ട് ലാലിഗ, അഞ്ച് യൂറോപ്യന്‍ കപ്പ് എന്നിങ്ങനെ നിരവധി കിരീടങ്ങളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും റയല്‍ മാഡ്രിഡിനും യുവന്റസിനും വേണ്ടി കളിച്ച് റൊണാള്‍ഡോ സ്വന്തം പേരിലാക്കിയിട്ടുള്ളത്.

അഞ്ച് തവണ ബാലണ്‍ ഡി ഓറും റൊണാള്‍ഡോ നേടിയിട്ടുണ്ട്. റയല്‍മാഡ്രിഡിന്റെ എക്കാലത്തേയും വലിയ ഗോള്‍ സ്‌കോററായിട്ടാണ് 2018ല്‍ റൊണാള്‍ഡോ മാഡ്രിഡ് വിട്ടത്. സ്വന്തം രാജ്യമായ പോര്‍ച്ചുഗലിന് വേണ്ടി കൂടുതല്‍ ഗോള്‍ നേടിയ താരവും റൊണാള്‍ഡോ തന്നെ. എന്നാല്‍, ഇതുകൊണ്ടൊന്നും തീരുന്നതല്ല റൊണാള്‍ഡോയുടെ സ്വപ്‌നമെന്നാണ് ഗാരി നെവില്ലെ പറയുന്നത്.

ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ പേരിലുള്ള ഗോളുകളുടെ റെക്കോഡാണ് റൊണാള്‍ഡോയുടെ ലക്ഷ്യം. ‘വ്യക്തിപരമായ നേട്ടങ്ങള്‍ തനിക്ക് പ്രധാനമാണെന്ന് പരസ്യമായി സമ്മതിക്കുന്ന അപൂര്‍വ്വം സഹതാരങ്ങളിലൊരാളാണ് റൊണാള്‍ഡോ. അദ്ദേഹത്തിന്റെ ഓരോ നേട്ടങ്ങളും കഠിനമായ പരിശ്രമങ്ങളുടെ ഫലമാണ്.

ഓരോ വര്‍ഷവും തന്റെ പ്രൊഫഷണലിസം അദ്ദേഹം വര്‍ധിപ്പിക്കുകയാണ്. പെലെയുടെ റെക്കോഡ് മറികടക്കാന്‍ റൊണാള്‍ഡോക്ക് പദ്ധതിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച കളിക്കാരനാവുകയെന്നതാണ് തന്റെ ജീവിതലക്ഷ്യമായി റൊണാള്‍ഡോ കരുതുന്നത്’ ഗാരി നെവില്ലെ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....