8.7 C
New York
Monday, March 1, 2021
Home Entertainment ഗോതമ്പ് പായ്ക്കറ്റുകളില്‍ 15,000 ഒളിപ്പിച്ചു നല്‍കിയ ആ 'റോബിന്‍ഹുഡ്' താനല്ലെന്ന് ആമിര്‍ ഖാന്‍

ഗോതമ്പ് പായ്ക്കറ്റുകളില്‍ 15,000 ഒളിപ്പിച്ചു നല്‍കിയ ആ ‘റോബിന്‍ഹുഡ്’ താനല്ലെന്ന് ആമിര്‍ ഖാന്‍

ബോളിവുഡ് താരം ആമിര്‍ ഖാന്‍ ലോക്ഡൌണില്‍ വലയുന്ന പാവപ്പെട്ടവര്‍ക്ക് ഗോതമ്പ് പായ്ക്കറ്റിനുള്ളില്‍ 15,000 രൂപ ഒളിപ്പിച്ച് സഹായം നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞ ഒരാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു.

ഒരു ടിക്​ടോക്​ വീഡിയോയിലൂടെയാണ്​ ​സംഗതി വൈറലായത്​. കാര്യം സത്യമാണോ വ്യാജമാണോ എന്നൊന്നും നോക്കാതെ നിരവധി പേര്‍ ഈ വാര്‍ത്ത ഷെയര്‍ ചെയ്യുകയും താരത്തെ പ്രശംസിക്കുകയും ചെയ്തു. അതിനിടയില്‍ വാര്‍ത്ത വ്യാജമാണെന്ന റിപ്പോര്‍ട്ട് പുറത്തുവരികയും ചെയ്തു. എന്നാല്‍ ആമിറിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണമൊന്നമുണ്ടായില്ല. ഇപ്പോള്‍ ഊഹോപാഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് താരം തന്നെ സംഭവത്തിലെ ഹീറോ താനല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

‘പ്രിയരേ, ഗോതമ്പ് പാക്കറ്റിൽ പണം നൽകിയത്​ ഞാനല്ല. അത്​ വ്യാജ വാർത്തയോ അല്ലെങ്കിൽ പേര്​ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഏതെങ്കിലും റോബിൻഹുഡോ ചെയ്​തതാകും. സുരക്ഷിതരായിരിക്കൂ. സ്​നേഹം.’ -ആമിർ ട്വിറ്ററിൽ കുറിച്ചു.

ഡല്‍ഹിയിലെ ഏതോ ഒരു പ്രദേശത്തേക്ക് ഒരാള്‍ ഒരു ട്രക്കില്‍ ഗോതമ്പ് പൊടിയുമായെത്തുന്നതാണ് വീഡിയോയിലുള്ളത്. ഒരാള്‍ക്ക് ഒരു കിലോ ഗോതമ്പ് നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഒരു കിലോ ഗോതമ്പിന് വേണ്ടി മാത്രം പലരും ക്യൂ നിന്നില്ല. എന്നാല്‍ വാങ്ങിയവര്‍ പായ്ക്കറ്റ് വീട്ടിലെത്തി തുറന്നുനോക്കിയപ്പോള്‍ അതില്‍ 15,000 രൂപയും ഉണ്ടായിരുന്നു. എന്നാല്‍ വീഡിയോയിലുള്ളത് ആരാണെന്ന് വ്യക്തമായി പറയുന്നുമില്ല. എന്നാൽ ഇത് ആമിർ ഖാന്റെ ആട്ട വിതരണമാണ് എന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിച്ചത്.

ആട്ടപ്പൊടിക്കുള്ളില്‍ പണം നല്‍കിയില്ലെങ്കിലും സേവന പ്രവര്‍ത്തനങ്ങളുമായി ആമിറും ഭാര്യയും മുന്നില്‍ തന്നെയുണ്ട്. കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും ആമിര്‍ സംഭാവന നല്‍കിയിരുന്നു.ആമിറും ഭാര്യ കിരൺ റാവുവും ചേർന്നാരംഭിച്ച എൻ.ജി.ഒ ആയ പാനി ഫൗണ്ടേഷന്‍റെ കീഴിൽ സംസ്​ഥാനത്ത്​ വരൾച്ച രൂക്ഷമായ ഭാഗങ്ങളിലും സഹായമെത്തിക്കുന്നുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....