സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും വിദേശികള്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 91 ശതമാനം വിദേശികളാണ്. ജീവിത ശൈലി രോഗങ്ങള്‍ക്കും മറ്റും മരുന്നുകള്‍ കഴിക്കുന്നവര്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവര്‍ പുറത്തിറങ്ങുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി.