8.7 C
New York
Tuesday, March 2, 2021
Home Sports 2032 ഒളിംപിക്‌സ് വേദിക്കായി മത്സരിക്കാന്‍ ഇന്ത്യയും

2032 ഒളിംപിക്‌സ് വേദിക്കായി മത്സരിക്കാന്‍ ഇന്ത്യയും

2032ലെ ഒളിംപിക്‌സ് വേദി ലഭിക്കാനുള്ള മത്സരത്തില്‍ ഇന്ത്യയുമുണ്ടെന്ന് അഖിലേന്ത്യ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നരേന്ദ്ര ബത്ര. ഒളിംപിക്‌സ് മാത്രമല്ല 2026ലെ യൂത്ത് ഒളിംപിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളുടെ അതിഥേയരാവാനുള്ള അവസരത്തിനും ഇന്ത്യ പോരാടുന്നുണ്ടെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സി എ.എഫ്.പിയോട് പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച് ഒരു പതിറ്റാണ്ട് പൂര്‍ത്തിയായ വേളയിലാണ് അന്താരാഷ്ട്ര കായിക മേളകളുടെ വേദിക്കായി ഇന്ത്യ ശ്രമം ആരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിക്ക് കത്തയച്ചിട്ടുണ്ടെന്നും ഐ.ഒ.എ പ്രസിഡന്റ് പറഞ്ഞു. 2026ലെ യൂത്ത് ഒളിംപിക്‌സിന് ഇന്ത്യക്ക് പുറമേ തായ്‌ലന്റ്, റഷ്യ, കൊളംബിയ എന്നീ രാജ്യങ്ങളും മത്സരിക്കുന്നുണ്ട്.

2032ലെ ഒളിംപിക്‌സ് വേദിക്കായും ഇന്ത്യ കടുത്ത പോരാട്ടം നേരിടേണ്ടി വരും. ചൈനീസ് നഗരമായ ഷാങ്ഹായും ആസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്റും ഇപ്പോള്‍ തന്നെ ഇതിനായുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തര-ദക്ഷിണ കൊറിയകള്‍ സംയുക്തമായും ഒളിംപിക്‌സ് വേദിക്കായി ശ്രമം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോവിഡ് ബാധയെ തുടര്‍ന്ന് 2032 ഒളിംപിക്‌സ് വേദിക്കായുള്ള നീക്കങ്ങള്‍ നിലച്ചിരിക്കുകയാണെന്നും 2025ഓടെ അന്തിമതീരുമാനമുണ്ടെന്നും ഐ.ഒ.എ പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ 2010ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ര നല്ല അനുഭവമല്ല ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് നല്‍കിയത്. സ്റ്റേഡിയം – അനുബന്ധ സൗകര്യങ്ങളുടെ നിര്‍മ്മാണത്തിലെ കാലതാമസവും പാളിച്ചകളും സാമ്പത്തിക ആരോപണങ്ങളും ഡല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുംഭകോണമാക്കി മാറ്റിയിരുന്നു.

130കോടിയിലേറെ ജനങ്ങളുണ്ടെങ്കിലും 2016ലെ റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് രണ്ട് മെഡലുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്. കൊറോണ വൈറസിനെ തുടര്‍ന്ന് ടോക്യോ ഒളിംപ്കിസ് 2021ലേക്ക് നീട്ടിയിരിക്കുകയാണ്. ഇത്തവണ ഇന്ത്യക്ക് കുറഞ്ഞത് 10 മെഡലുകളെങ്കിലും ലഭിക്കുമെന്നാണ് ഒളിംപിക്‌സ് അസോസിയേഷന്റെ പ്രതീക്ഷ. 80ഓളം അത്‌ലറ്റുകള്‍ ഇതുവരെ ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്. ഹോക്കിയിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ടെന്ന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ തലവന്‍ കൂടിയായ നരേന്ദ്ര ബത്ര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....