8.7 C
New York
Wednesday, February 24, 2021
Home Kerala ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചുവരവ്; പാസിനായി ഇന്ന് മുതല്‍ അപേക്ഷിക്കാം

ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ തിരിച്ചുവരവ്; പാസിനായി ഇന്ന് മുതല്‍ അപേക്ഷിക്കാം

ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് തിരിച്ചുവരുന്നതിനായുളള പാസുകൾക്ക് ഇന്നു മുതൽ അപേക്ഷിക്കാം. നോർക്കയിൽ രജിസ്ട്രർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിലായിരിക്കും പാസുകൾ അനുവദിക്കുക. വരുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. ഏത് ജില്ലകളിലേക്കാണോ മടങ്ങിയെത്തേണ്ടത് അതത് ജില്ല കലക്ടർമാർക്കാണ് പാസിനായി അപേക്ഷ നൽകേണ്ടത്.

covid19jagratha.kerala.nic.in എന്ന വെബ് പോർട്ടൽ മുഖേന ഇന്ന് വൈകീട്ട് 5 മുതൽ അപേക്ഷിക്കാം. ഗർഭിണികൾ, രോഗികൾ, കുടുംബവുമായി അകന്നു നിൽക്കുന്നവർ, വിദ്യാർഥികൾ എന്നിങ്ങനെ മുൻഗണനാ ക്രമത്തിലായിരിക്കും ആളുകളെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുക. വിവരങ്ങൾ പരിശോധിച്ച ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കോ, ഇ- മെയിലിലേക്കോ QR കോഡ് സഹിതമുളള യാത്ര പാസ് കലക്ടർമാർ നൽകും. ഇതിന് ശേഷമാണ് യാത്ര ആരംഭിക്കേണ്ടത്. നിർദിഷ്ട ചെക്ക് പോസ്റ്റുകൾ വഴി പരമാവധി 500 പേരെയേ ഒരു ദിവസം പ്രവേശിപ്പിക്കുകയുള്ളു. അതേസമയം, മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ യാത്ര മാർഗം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇതര സംസ്ഥാനത്തുള്ളവർ സ്വന്തം ഉത്തരവാദിത്വത്തിൽ കൂട്ടമായി ബസ് പിടിച്ചോ സ്വകാര്യ വാഹനങ്ങളിലോ എത്തണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ വിദൂര സംസ്ഥനങ്ങളിലുള്ളവർക്ക് ട്രെയിൻ സൌകര്യമില്ലാതെ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. അതിഥി തൊഴിലാളികളെ ട്രെയിൻ മുഖേന മടക്കിയയച്ച സംവിധാനം കേരളം പ്രയോജനപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....