8.7 C
New York
Tuesday, March 2, 2021
Home National രാഹുല്‍ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം: വൈറലായി കുറിപ്പ്

രാഹുല്‍ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം: വൈറലായി കുറിപ്പ്

കോവിഡ് പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ തിരിച്ചുകൊണ്ടുവരാം എന്നതിന് ആശയങ്ങൾ തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റിസർവ്വ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഈ ചർച്ച വിലയിരുത്തി സുധാമേനോൻ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വൈറലായിട്ടുണ്ട്.

സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയൻ മൂല്യബോധവും സോഷ്യലിസ്റ് ചിന്തയുടെ സ്വാധീനവും രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു എന്ന് സുധാമേനോൻ പറയുന്നു. രാഹുൽ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യമെന്ന് ചർച്ചയിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് സുധാമേനോൻ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി-യുടെ സാമൂഹ്യ-സാംസ്കാരിക മൂലധനങ്ങളിൽ ഒന്ന് ആയിരുന്നു ‘പപ്പു മോൻ’ നരേറ്റീവ്. രാഹുൽ ഗാന്ധിയെ വെറും രാജകീയ പ്രിവിലേജിൽ അഭിരമിക്കുന്ന വിഡ്ഢിയായി ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത് കൃത്യമായ പ്ലാനിങ്ങോടെ, അതിസൂക്ഷ്മമായി നടപ്പാക്കപ്പെട്ട ഒരു പദ്ധതി ആയിരുന്നു. ആണത്ത ദേശീയതയ്ക്ക് മാത്രമേ ദേശ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുകയുള്ളൂ എന്ന പൊതുബോധം ‘ചൗക്കിദാർ വേഴ്സസ് പപ്പുമോൻ’ എന്ന നരേറ്റീവിലൂടെ കൃത്യമായി ഹിന്ദി ഹൃദയഭൂമിയിൽ ഉഴുതു മറിക്കുന്നതിൽ അവർ വിജയിച്ചു.

ഇന്ന് രാഹുൽ ഗാന്ധിയും രഘുറാം രാജനും തമ്മിലുള്ള സംവാദം കേട്ടപ്പോൾ വല്ലാത്ത നഷ്ടബോധം തോന്നി. അത്രമേൽ, മനോഹരമായിരുന്നു ആ സംഭാഷണം. നമ്മളെല്ലാവരും കേൾക്കേണ്ട ഒന്ന്.

സത്യസന്ധതയുടെ ലളിതഭംഗിയും, അടിയുറച്ച നെഹ്രുവിയൻ മൂല്യബോധവും, സോഷ്യലിസ്റ് ചിന്തയുടെ സ്വാധീനവും രാഹുൽഗാന്ധിയുടെ ചോദ്യങ്ങളിൽ തിളങ്ങുന്നുണ്ടായിരുന്നു. നിലനിൽക്കുന്ന നിയോലിബറൽ വ്യവസ്ഥ കൂടുതൽ മാനവികവും, വികേന്ദ്രീകൃതവും, ശാക്തീകരണത്തിൽ ഊന്നിയതും ആക്കാനുള്ള പ്രായോഗിക സമീപനങ്ങൾ ആയിരുന്നു രഘു രാം രാജൻ പങ്കു വെച്ചത്.

ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ സങ്കീർണ്ണതകളുടെ ആഴവും, പരപ്പും, ഘടനാപരമായ വൈവിധ്യങ്ങളും, അധികാര കേന്ദ്രീകരണമുണ്ടാക്കുന്ന അപചയങ്ങളും, വളർന്നു വരുന്ന സാമൂഹ്യഅകലങ്ങളും, ജാതിയും ഒക്കെ വളരെ വ്യക്തതയുടെ രാഹുൽഗാന്ധിയുടെ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. അധികാരവികേന്ദ്രീകരണവും, പഞ്ചായത്തുകളുമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കിയത് എന്ന് എടുത്തു പറയുന്നുണ്ട് അദ്ദേഹം. സമഗ്രാധിപത്യത്തിന്റെ എല്ലാ രൂപങ്ങളെയും എതിർക്കുന്നതോടൊപ്പം,ആഗോളസമ്പത് വ്യവസ്ഥയുടെ അടിസ്ഥാന വൈരുധ്യങ്ങളും ചർച്ച ചെയ്യുന്ന സംവാദത്തിൽ, സമ്പത്തിന്റെ തുല്യമായ വിതരണം ആണ് ഇന്ത്യക്ക് അനിവാര്യം എന്ന് രണ്ടുപേരും സമ്മതിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയിലെ ആ സോഷ്യലിസ്റ്റിനെ ആണ് നമുക്ക് ഇന്നാവശ്യം.

‘There is an infrastructure of division and an infrastructure of hatred, and that poses a big problem’ എന്ന് സമകാലിക ഇന്ത്യയെ രാഹുൽഗാന്ധി സുവ്യക്തമായി അടയാളപ്പെടുത്തിയപ്പോൾ, അതിനോട് യോജിച്ചുകൊണ്ട് സാമൂഹ്യ ഐക്യം ഒരു ‘പൊതുനന്മ’ ആണെന്ന് രഘുറാം രാജൻ ഉത്തരം പറഞ്ഞ നിമിഷം ആണ് എനിക്ക് അതിരില്ലാത്ത ആദരവ് ആ രണ്ടു മനുഷ്യരോടും തോന്നിയത്.

പൊതുജനാരോഗ്യം കമ്പോളവൽക്കരിക്കാൻ പാടില്ലാത്ത ഒരു പൊതു നന്മ ആകുന്നത് പോലെത്തന്നെ പരമപ്രധാനമാണ് വൈവിധ്യങ്ങളുടെ ഈ നാട്ടിൽ സമാധാനപരമായ സാമൂഹ്യസഹവർത്തിത്വവും ഒരു പൊതുനന്മയാകുന്നത് എന്ന് ഈ സംഭാഷണം നമ്മെ ഓർമിപ്പിക്കുന്നു.അതിലുപരി എക്കാലവും എല്ലാ ഭരണാധികാരികൾക്കും പ്രസക്തമാകേണ്ട മറ്റൊന്ന് കൂടി രാഹുൽ ഗാന്ധി പറയുന്നുണ്ട്. ഏകമാനമായ ഒരു പരിഹാരം ഇന്ത്യയിൽ ഒരിക്കലും പ്രായോഗികമാകില്ലെന്ന ഉത്തമബോധ്യം. ഇന്ത്യയിലെ അസമത്വങ്ങളുടെയും, വൈവിധ്യങ്ങളുടെയും അന്തസത്ത മനസിലാക്കിക്കൊണ്ടുള്ള, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ, ഒരു വിശാല-വികേന്ദ്രീകൃത മോഡൽ ആണ് ഇനിയുള്ള കാലം ഇന്ത്യയ്ക്ക് ആവശ്യം എന്ന തിരിച്ചറിവ്…

പ്രിയപ്പെട്ട രാഹുൽ ഗാന്ധി താങ്കൾ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരിക… താങ്കളെ ഈ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....