8.7 C
New York
Monday, March 1, 2021
Home Sports ഫുട്ബോളിന്റെ ധീര നായകന്‍ ക്രൈഫിന്റെ ഓര്‍മ്മകളിലൂടെ...

ഫുട്ബോളിന്റെ ധീര നായകന്‍ ക്രൈഫിന്റെ ഓര്‍മ്മകളിലൂടെ…

“ആംസ്ട്രഡാമിൽ വച്ചു നിങ്ങൾ അനാഥയായി മരണ പെടുകയാണെങ്കിൽ നഗരത്തിലെ കവികളിൽ ഒരാൾ നിങ്ങൾക്കായി ഒരു ചരമ ഗീതം എഴുതുകയും, അത് നിങ്ങടെ ശവസംസ്കാര ചടങ്ങിൽ ആലപിക്കുകയും ചെയ്യും !…..”
എന്തൊരു മനോഹരമായ എഴുത്താണല്ലേ…. 🤍
.
. ആംസ്ട്രഡാം വിലപിച്ചതും കരഞ്ഞതും അയാൾക്ക് വേണ്ടിയായിരുന്നു…. ചരമ ഗീതം തീർത്തതും അയാൾക്ക് തന്നെയായിരുന്നു ….
Total Football എന്ന വിപ്ലവാത്മകമായ ശൈലിയെ ലോകത്തിന് കാണിച്ചു തന്ന ധീര നായകനാണ് ആംസ്ട്രാഡാമിന്റെ പുത്രൻ യൊഹാൻ ക്രൈഫ്.
അയാൾ ഫുട്ബോൾ കളിക്കുകയായിരുന്നില്ല പകരം അയാൾ അതിൽ ജീവിക്കുകയായിരുന്നു…
ടോട്ടൽ ഫുട്ബോളിന്റെ ചടുലതയിൽ ആരാധകരെ കെട്ടിയിട്ട ഹോളണ്ടുകാരുടെ വീര നായകനാണ് യൊഹാൻ ക്രൈഫ് എന്നത്.
നിര്ഭാഗ്യത്തിന്റെ കളിതോഴന്മാരാണ് ഹോളണ്ടുകാർ അസ്ഥിരതയുടെയും അനിശ്ചിതത്തിന്റെയും കാവൽ ഭടന്മാർ.. എല്ലാം നേടാമായിരുന്നിട്ടും ഒന്നും നേടാതെ പോയ വീരയോദ്ധാക്കൾ
40 വര്ഷത്തെ സഹന കഥകളുമായി ലോകകപ്പിന്റെ മൈതാനങ്ങളെ ചൂട് പിടിപ്പിക്കാൻ എത്തിയവരെയിരുന്നു 1974ലെ ഹോളണ്ട് കാർ… നായകനായി യൊഹാൻ ക്രൈഫ് എന്നൊരു കൊള്ളിയാനും….
കാളിയെഴുത്തുക്കാരെയും പ്രവചനക്കാരെയും തങ്ങളോട് ചേർത്ത് തുടങ്ങിയ അവർ സാക്ഷാൽ പെലെയുടെ ബ്രസീലിനെ മറികടന്നു ഫൈനലിൽ…. നിർഭാഗ്യത്തിന്റെ 90 മിനുട്ടുകളെ സിരകളിൽ അടച്ചിടാൻ മാത്രം പകമായിരുന്നില്ല അവർക്ക്…. “ആദ്യത്തെ പതിനാലു പാസ്സുകളിൽ ഫുട്ബോളിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പിറക്കുകയും പൊലിയുകയും ചെയ്യും ”
1974ലെ ലോകകപ്പ് ഫൈനലിൽ യൊഹാൻ ക്രൈഫിന്റെ കിക്ക് ഓഫിൽ നിന്ന് തുടങ്ങിയ14 മനോഹര പാസ്സുകളാണ് മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ അവരെ മുന്നിലെത്തിച്ചത്….. പക്ഷെ പശ്ചിമ ജര്മനിയോട് അത്ര മതിയായിരുന്നില്ല…. ആദ്യ പകുതിക്ക് മുന്നിൽ തന്നെ അവർ രണ്ടു ഗോളുകൾ നേടി മത്സരത്തിന്റെ വിധി നിർണയിച്ചു കഴിഞ്ഞിരുന്നു…
തുടരെയുള്ള ആക്രമണങ്ങൾ രണ്ടാം പകുതിയിൽ തുടർന്നെങ്കിലും ബെക്കൻബോയർ എന്ന പ്രതിരോധഭടൻ കാക്കുന്ന നൈലോൺ വലകളെ ചുംബിക്കാൻ യൊഹാൻ ക്രൈഫിന്റെ സുന്തര ഫുട്ബോളിന് കഴിഞ്ഞില്ല….
തോൽവിയിലും തലയുയർത്താൻ പോന്ന വേൾഡ് കപ്പിന്റെ സുവർണ്ണ പന്ത് അയാൾക്ക് നൽകിയെങ്കിലും പുഞ്ചിരിക്കാനോ തലഉയർത്താനോ അയാൾക്ക് കഴിയുമായിരുന്നില്ല….. അത്രമേൽ അയാൾ ആ കനക കിരീടത്തെ പ്രണയിച്ചെന്നിരിക്കണം….
1974ന്റെ വേൾഡ് കപ്പ്‌, ചരിത്രത്താളുകളിൽ ഓർക്കപെടുക യൊഹാൻ ക്രൈഫിന്റെ പേരിലായിരിക്കണം എന്നാൽ തൊട്ടടുത്ത വേൾഡ് കപ്പ്‌ അറിയപ്പെടുക അയാളില്ലാത്ത വേൾഡ് കപ്പ്‌ എന്നായിരിക്കും…. കനക കിരീടങ്ങൾ പിന്നീടും നടന്നു നീങ്ങിയിട്ടുണ്ട് അര്ജന്റീനയിലും ഇറ്റലിയിലും ബ്രസീലിലും ജർമനിയിലും ഫ്രാൻസിലും കുടിയേറിയിട്ടുണ്ട് എന്നാൽ ഓറഞ്ചു നിറം ചാലിച്ച കാല്പന്തിന്റെ കഥന കഥകളെ നയിക്കാൻ പോന്ന ഒരു വേൾഡ് കപ്പും ചരിത്രത്തിൽ ഉണ്ടായിട്ടില്ല….
ഹോളണ്ടുകാർക്ക് മാത്രം പ്രണയിക്കാൻ ഉള്ളവനായിരുന്നില്ല യൊഹാൻ. എല്ലാവരെയും പ്രണയിക്കാൻ പഠിപ്പിച്ച അധ്യാപകനാണ് യൊഹാൻ ക്രൈഫ്… 💓
അജാക്സിന്റെ യൂത്ത് അക്കാദമിയിൽ കളിപടിച്ച ക്രൈഫ്….. അജാക്സിനെ യൂറോപ്പിന്റെ തലപ്പത്തേക്കു നയിച്ചിട്ടുണ്ട് Fc barcelona യെ പരിശീലകനായും കളിക്കാരനായും ഉന്നതികളിലേക്ക് നയിച്ച ചാണക്യനാണ് ക്രൈഫ്….
ടോട്ടൽ ഫുട്ബോളിൽ കെട്ടിയിട്ട ആരാധക കൂട്ടങ്ങളെ ഹോളണ്ടും കടന്നു സ്പൈനിലേക്ക് ആവാഹിച്ചത് ക്രൈഫിന്റെ തലകളും കാലുകളും ആയിരുന്നു…. തന്റെ ശിക്ഷണത്തിൽ വളർന്ന ഏറ്റവും അച്ചടക്കമുള്ള കളിക്കാരനായിരുന്നു…പെപ് ഗാർഡിയോള… അയാൾക്ക് മുന്നിൽ അവതരിച്ച ക്രൈഫ് ടിക്കി ടാക്കക്ക് ഊന്നൽ നൽകി… പെപ് കളിക്കളം വിട്ടു പരിശീലകനായി ബാഴ്സയിൽ എത്തിയപ്പോ വിസെന്റെ ഡെൽ ബോസ്‌ക്യു വിനു ബാഴ്സയിൽ നിന്ന് തന്നെ ഒരു വേൾഡ് കപ്പ്‌ സ്‌ക്വാഡ് ഉണ്ടാക്കാമായിരുന്നു….അത്രമേൽ പെപ് ബാഴ്‌സയെ മാറ്റിയെടുത്തിരുന്നു… ടിക്കി ടാക്കയുടെ ഉദയവും ക്രൈഫിൽ നിന്ന് തന്നെയായിരുന്നു….
“ഹോളണ്ടിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഫുട്ബോൾ സ്മരണയാകുന്നു അത്..
അതിൽ അന്തർലീനമായ ഫുട്ബോളിന്റെ ലാവണ്യം ലോകം അനുഭവിച്ചറിഞ്ഞു….
അതിനെ അതിശയിപ്പിക്കാൻ റംബ്രാന്റിന്റെയോ വെർമെറിന്റെയോ ചിത്രങ്ങൾകൊക്കെ കഴിയുമായിരുന്നോള്ളൂ ”
“ടോട്ടൽ ഫുട്ബോൾ എന്ന എക്കാലത്തെയും വിപ്ലവാത്മകയാ ശൈലി കൊണ്ട് റിനു സ്‌മൈക്കിൾ എന്ന ഡച്ച് കാരൻ മൈതാനങ്ങളെ ത്രസിപ്പിച്ചപ്പോൾ അതിന് തേര് തെളിച്ചത് യൊഹാൻ ക്രൈഫ് ആയിരുന്നു….
ഉടൽ കൊണ്ടു കൂടുതൽ സ്‌പൈസ് സൃഷ്ട്ടിക്കലായിരുന്നു ക്രൈഫിന്റെ രഹസ്യ ആയുധം ഡിഫൻഡർമാരെ വെട്ടിച്ചു കുതിക്കാൻ ക്രൈഫ് ശരീരം തന്നെ ആയുധം ആക്കി… പട്ടിണി മറക്കാൻ ജിംനാസ്റ്റിക് ക്ലാസ്സിൽ പോവുന്നതായിരുന്നു ക്രൈഫിന്റെ ചെറുപ്പകാലം… അവിടെ നിന്നും ലഭിച്ചതാണ് ഉടൽ ചലനങ്ങൾ.
കളിക്കളത്തിൽ ഒരു ഓപെരെ നർത്തകനെ ഓർമിപ്പിച്ചു അയാൾ ….
യൊഹാൻ ക്രൈഫിനെ
“അജാക്സിലും നദർലാൻഡ് ടീമിലും പരിശീലിപ്പിച്ച പരിശീലകനാണ് RINU MICHELS അയാളുടെ വാക്കുകൾ ഇങ്ങനെയാണ്
“Without Cruyff, I have no team.”
.
അയാളുടെ വിലാപം ഫുട്ബോളിന് നൽകിയത് തീരാ ദുഃഖമാണ് ബാർസലോനയോ അജാക്സൊ ഹോളണ്ടോ മാത്രമായിരുന്നില്ല അയാൾക്ക് വേണ്ടി വിലാപഗാനം പാടിയത്…. പകരം അയാളുടെ സൗന്ദര്യത്തെ ഓർത്തു കരഞ്ഞത് കാൽപ്പന്തരാധകർ കൂടി കൂടിയായിരുന്നു ..
.
. യൊഹാൻ ക്രൈഫ് താങ്കൾ ജീവിക്കുകയാണ് ഓരോ ഹൃദയങ്ങളിലും
നിങ്ങൾ വിസ്മരിക്കപ്പെടുന്നു സൗന്ദര്യമുള്ള ഫുട്ബോൾ സ്വീകാര്യമുകുമ്പോൾ
ഓരോ വേൾഡ് കപ്പ്‌ പരാജിതരെ കാണുമ്പോഴും നിങ്ങൾക്ക് വേണ്ടി ഞങ്ങൾ കണ്ണീർ പൊഴിക്കുന്നു…..
വിസ്മരിക്കാൻ കഴിയുന്നില്ല
നിങ്ങൾ അത്രമേൽ മികച്ചവനാണ്… 💓

. നന്ദി ക്രൈഫ്
എല്ലാം ഓർക്കാൻ മാത്രം തന്നതിന് 🙏🏻

സമാധികളിൽ നിങ്ങളുടെ ശവശരീരം കിടക്കുന്നുണ്ടാകും എന്നാൽ എനിക്കറിയാം ക്രൈഫ് നിങ്ങളുടെ മനസ്സ് ജീവനുണ്ടെൽ യൊഹാൻ ക്രൈഫ് അരീനയിൽ ഏതോ ഒരു മൂലയിൽ തപസ്സിരിക്കുന്നുണ്ടാകും എന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....