8.7 C
New York
Friday, March 5, 2021
Home Technology 26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനക്കുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍ ആണ് ഉപഭോക്താക്കള്‍ക്കും ഫേസ്ബുക്ക് അധികൃതര്‍ക്കും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. 542 ഡോളര്‍(ഏതാണ്ട് 41,600 രൂപ നല്‍കുന്ന) ആര്‍ക്കും ചോര്‍ത്തിയ ഫേസ്ബുക്ക് വിവരങ്ങള്‍ ലഭിക്കും.

പണം നല്‍കിയാല്‍ ആര്‍ക്കും എടുക്കാവുന്ന രീതിയില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ 542 ഡോളര്‍ നല്‍കി ഡൗണ്‍ലോഡ് ചെയ്ത് പരിശോധിച്ച ശേഷമാണ് സൈബിള്‍ വിവരം പുറത്തുവിട്ടിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ സൈബിള്‍ തന്നെ Amibreached.com എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഇവിടെ പോയി ആര്‍ക്കും തങ്ങളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.

26.7 കോടി ഫേസ്ബുക്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ഡാര്‍ക് വെബ്ബില്‍ വില്‍പനക്ക്

ഇമെയില്‍, ഫോണ്‍നമ്പര്‍, ഫേസ്ബുക്ക് ഐഡി, അവസാനത്തെ കണക്ഷന്‍, സ്റ്റാറ്റസ്, പ്രായം തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് കോടിക്കണക്കിന് അക്കൗണ്ടുകളില്‍ നിന്നും ഹാക്കര്‍മാര്‍ ഒറ്റയടിക്ക് ചോര്‍ത്തിയത്. പാസ്‌വേഡ് ചോര്‍ത്തിയിട്ടില്ലെന്നത് മാത്രമാണ് ഏക ആശ്വാസം. എങ്കില്‍ പോലും എസ്.എം.എസ്, ഇമെയില്‍ തട്ടിപ്പുകള്‍ക്ക് ഈ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ഉപയോഗിക്കാനാകുമെന്ന ആശങ്കയുണ്ട്.

ഹാക്കര്‍മാരുടെ കേന്ദ്രമായ ഡാര്‍ക് വെബില്‍ വിവരങ്ങള്‍ വില്‍പനക്ക് വെച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലാക്കുന്നത്. ഏത് രീതിയിലാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ഫേസ്ബുക്ക് സര്‍വറില്‍ നിന്നും ചോര്‍ത്തിയതെന്ന് വ്യക്തമല്ല. വിവരങ്ങള്‍ ചോര്‍ത്തപ്പെട്ട ഭൂരിഭാഗം അക്കൗണ്ടുകളും അമേരിക്കയില്‍ നിന്നുള്ളവരുടേതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....