8.7 C
New York
Tuesday, March 2, 2021
Home Entertainment കൊവിഡ് 19; താരങ്ങളെച്ചൊല്ലി തര്‍ക്കം, രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

കൊവിഡ് 19; താരങ്ങളെച്ചൊല്ലി തര്‍ക്കം, രജനി ആരാധകന്‍ വിജയ് ആരാധകനെ കൊന്നു

തമിഴ്നാട്ടില്‍ ഒരുപാട് ആരാധകരുള്ള രണ്ട് നടന്മാരാണ് വിജയും രജനീകാന്തും. കോവിഡ് പ്രതിരോധത്തിനായി വലിയ സംഭാവനകള്‍ താരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇരുവരും നല്‍കിയ സംഭാവനകളുടെ കണക്കുകളില്‍ തുടങ്ങിയ ഒരു തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ചെന്നൈയിലെ മാരക്കാനത്താണ് സംഭവം നടന്നത്. രജനികാന്ത് ആരാധകനായ എ ദിനേശ് ബാബുവാണ് വിജയ് ആരാധകനായ യുവരാജിനെയാണ് കൊലപ്പെടുത്തിയത്. വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ സംഭവത്തില്‍ ദിനേശ് ബാബു യുവരാജിനെ ഉന്തുകയായിരുന്നു. അപ്പോള്‍ തന്നെ യുവരാജ് മരിച്ചു. മൃതശരീരം പുതുച്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ദിനേശ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദിനേശ് ബാബുവും യുവരാജും അയല്‍ വീട്ടില്‍ താമസിക്കുന്നവരും സുഹൃത്തുക്കളുമായിരുന്നു. വിജയ് ആണോ രജനികാന്താണോ കൂടുതല്‍ ദുരിതാശ്വാസത്തിനായി സഹായം ചെയ്തിട്ടുള്ളത് എന്ന തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചതിന്‍റെ ഞെട്ടലിലാണ് പരിസരവാസികളും ഇരുവരുടെയും കുടുംബവും.

മരിച്ച യുവരാജ്

മരിച്ച യുവരാജ്
രജനികാന്ത് ആരാധകനായ എ. ദിനേശ് ബാബു

രജനികാന്ത് ആരാധകനായ എ. ദിനേശ് ബാബു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....