8.7 C
New York
Saturday, February 27, 2021
Home Travel ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടി; ഈ രാജ്യസന്ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നു

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടി; ഈ രാജ്യസന്ദര്‍ശനത്തിന് ഫീസ് ഏര്‍പ്പെടുത്തുന്നു

ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് തിരിച്ചടിയുമായി ഭൂട്ടാന്‍. പതിറ്റാണ്ടുകളായി ഇന്ത്യക്കാര്‍ വിസയും പാസ്‌പോര്‍ട്ടുമില്ലാതെ സൗജന്യമായി സന്ദര്‍ശിച്ച ഭൂട്ടാന്‍ ഇനി സന്ദര്‍ശിക്കണമെങ്കില്‍ നിശ്ചിത ഫീസ് കൊടുക്കേണ്ടി വരും.

വിനോദ സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കല്‍ ലക്ഷ്യമിട്ടാണ് ഭൂട്ടാന്റെ പുതിയ നീക്കം. ജൂലാ മുതലാണ് ഫീസ് ഈടാക്കുക. ഒരു ദിവസം ഭൂട്ടാനില്‍ തങ്ങുന്നതിന് 1,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്

ഫീസ് ഇന്ത്യ, മാലദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഫീസ് ബാധകമാവുക. ടൂറിസം ലെവി ആന്റ് എക്‌സംപ്ഷന്‍ ബില്‍ ഓഫ് ഭൂട്ടാന്‍ 2020 എന്ന പേരില്‍ ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച് നിയമമായി.

സുസ്ഥിര വികസന ഫീസ് എന്ന പേരിലാണ് ഇത് അറിയിപ്പെടുന്നത്. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഫീസില്ലെന്നും ആറിനും 12നും ഇടയില്‍ പ്രായമുള്ളവര്‍ പകുതി തുക നല്‍കണമെന്നും നിയമത്തിലുണ്ട്.

ഇന്ത്യക്കാര്‍ പ്രധാനമായും സന്ദര്‍ശിക്കുന്നത് ഭൂട്ടാനിലെ പടിഞ്ഞാറന്‍ ഭാഗങ്ങളാണ്. എന്നാല്‍ കിഴക്കന്‍ ഭാഗങ്ങളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 11 ജില്ലകളില്‍ ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....