തിരുവനന്തപുരം: കൊറോണ വൈറസ് മഹാമാരിയെ നേരിടാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും റിലയന്‍സ് ഫൗണ്ടേഷനും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന ചെയ്തു.
കൊവിഡ് 19ന്റെ വ്യാപനം നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ അഭിനന്ദിച്ചു. കേന്ദ്രത്തിന്റെ ആരോഗ്യ കീഴ്വഴക്കങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും കാര്യക്ഷമമായി നടപ്പാക്കിയതിനെയും സര്‍ക്കാരിന്റെ ‘ബ്രേക്ക് ദി ചെയിന്‍’ ബോധവത്കരണ സംരംഭം, അതുപോലെ തന്നെ നിരാലംബരും കുടിയേറ്റ തൊഴിലാളികളും ലക്ഷ്യമിട്ടുള്ള മറ്റ് സംരംഭങ്ങളെ കമ്പനി പ്രശംസിച്ചു.