8.7 C
New York
Monday, March 1, 2021
Home Film അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം

അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം

12 വയസ്സായ സെയിൻ എന്ന കുട്ടി അഞ്ച് വർഷത്തെ തടവിന് ജുവനൈൽ ഹോമിൽ അടക്കപ്പെടുന്നു. അവിടെ നിന്ന് സെയിൻ തന്റെ മാതാപിതാക്കൾക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. കോടതി മുറിയിൽ വച്ച് എന്തിനാണ് മാതാപിതാക്കളെ ശിക്ഷിക്കേണ്ടത് എന്ന ജഡ്ജിയുടെ ചോദ്യത്തിന് സെയ്ൻ പറയുന്ന ഉത്തരം ആരെയും ഞെട്ടിക്കുന്നതാണ്. എന്നെ ജനിപ്പിച്ചതിന്… എന്നായിരുന്നു അത്. കഥ അവിടെ തുടങ്ങുന്നു. കാപർനോം ഒരു പാളിയിൽ നിന്ന് വലിയ ഒരു ജനജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ വിളിച്ചോതിക്കൊണ്ട് പല തരത്തിലുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ്.

അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം

കാപർനോം എന്നാൽ ഫ്രഞ്ചിൽ ആശയക്കുഴപ്പം എന്നാണർത്ഥം. ബെയ്റട് തെരുവിൽ ജീവിക്കുന്ന ഒരു 12 വയസ്സ്കാരൻ മാതാപിതാക്കളെ എന്ത് കൊണ്ട് കോടതി കയറ്റുന്നു എന്നതിൽ തുടങ്ങി കഥ എത്തുന്നത് ലെബനനിൽ ദുരിതമനുഭവിക്കുന്ന ഒരുകൂട്ടം അഭയാർത്ഥികളുടെ ജീവിതങ്ങളിലേക്കാണ്.

അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം

അനധിക്രത കുടിയേറ്റക്കാരായതിനാൽ അവരെ സംരക്ഷിക്കുന്ന മുതലാളി എന്ത് പറയുന്നോ, അത് ചെയ്യുകയല്ലാതെ സെയിനിന്റെ മാതാപിതാക്കൾക്ക് മറ്റ് മാർഗ്ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇത് കാലങ്ങളായി തുടർന്ന് വന്നതിനാൽ ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന തിരിച്ചറിവ് പോലും അവർക്ക് നഷ്ടമായി കഴിഞ്ഞു. മുതലാളിയുടെ മകന് സെയിനിന്റെ 11 വയസ്സായ ഇളയ സഹോദരിയിൽ താൽപര്യമുള്ളതിനാൽ പ്രായപൂര്‍ത്തിയായ ശേഷം അവളെ അവർക്ക് നൽകാനായി കാത്തിരിക്കുകയാണ് സെയിനിന്റെ മാതാപിതാക്കൾ. അത് മനസ്സിലാക്കുന്ന സെയിൻ അവൾ പ്രായപൂർത്തിയായിട്ടും അവളുടെ ആർത്തവം മറച്ച് പിടിക്കാൻ പല വഴികളും നോക്കുന്നു. പക്ഷെ, ഒരു ദിവസം മാതാപിതാക്കൾ ആ രഹസ്യം കണ്ട് പിടിക്കുന്നു. അടുത്ത ദിവസം തന്നെ അവളെ മുതലാളിക്ക് പിടിച്ച് നൽകുകയും ചെയ്യുന്നു. ഇതിൽ കുപിതനായ സെയിൻ വീട് വിട്ട് ഇറങ്ങുകയാണ്. പിന്നീട് സെയിൻ കാണുന്നത് ഇത് പോലുള്ള പല ജീവിതങ്ങളാണ്.

അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം

സിറിയൻ യുദ്ധത്തിന് ശേഷം അവിടേക്ക് കുടിയേറിപ്പാർത്ത ലെബനന്‍ അനധികൃത അഭയാർത്ഥികളുടെ ജീവിതമാണ് സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയം. അതിൽ ബാലപീഡനവും പട്ടിണിയും നിസ്സഹായതയുമെല്ലാം ഇടകലർന്ന് വരുന്നു. 12 വയസ്സുകാരനായ സെയിനും കുടുംബവും താമസിക്കുന്നത് ഒരു ചെറിയ ഒറ്റമുറി വീട്ടിലാണ്. ഏഴ് കുട്ടികളും അച്ഛനും അമ്മയുമെല്ലാം ഒരു മുറിയിൽ ചുരുങ്ങുമ്പോഴുണ്ടാകുന്ന സ്വകാര്യതയുടെ പ്രശ്നങ്ങൾ മുതൽ മറ്റ് മാർഗ്ഗമില്ലാതെ സ്വന്തം മകളെ വിൽക്കാൻ മുതിരുന്ന മാതാപിതാക്കളുടെ നിസ്സഹായതയിലേക്ക് വരെ സിനിമ യാത്ര ചെയ്യുന്നു. രാജ്യങ്ങൾ തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ കാരണം ഇത്പോലെ ദുരിതമനുഭവിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. ഈ പ്രശ്നങ്ങളെല്ലാം കൂടുതൽ ബാധിക്കുന്നത് വരും തലമുറയെയാണെന്ന് കാപ്പർനോം വിളിച്ചോതുന്നു.

അനിയത്തിയെ മാതാപിതാക്കൾ മുതലാളിക്ക് നൽകിയ ശേഷം വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന സെയിൻ റേച്ചൽ എന്ന കറുത്ത വർഗ്ഗക്കാരിയിലേക്കാണ് ചെന്നെത്തുന്നത്. അനധികൃത കുടിയേറ്റക്കാരിയായ റേച്ചൽ മറ്റാരുടെയോ എെ.ഡി ഉപയോഗിച്ചാണ് ജീവിക്കുന്നത്. 1 വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന മകനെ പുറത്ത് കാണിച്ചാൽ ഡി പോർട്ട് ചെയ്യുമെന്ന കാരണത്താൽ അവനെ ഒളിപ്പിച്ച് വക്കുന്ന നിസ്സഹായയായ റേച്ചൽ മറ്റൊരു വിഭാഗത്തിന്റെ പ്രതീകമാണ്. മുടി മുറിച്ചും മുലപ്പാൽ നൽകിയും വരെ അവർ അതിജീവിക്കുന്നു.

അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം

സിനിമയിലെ ഏറ്റവും വലിയ അത്ഭുതം 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയും രണ്ട് വയസ്സ് പോലും പ്രായമില്ലാത്ത മറ്റൊരു കുട്ടിയേയും വച്ച് സംവിധായിക എങ്ങിനെ ഇത്ര മനോഹരമായി കഥ പറഞ്ഞു എന്നതിലാണ്. പ്രധാന കഥാപാത്രമായ സെയിനിനെ അവതരിപ്പിച്ച സെയിൻ അൽ റഫീ യഥാർത്ഥത്തിൽ ഒരു അഭയാർത്ഥി ബാലനാണെന്നത് വീണ്ടും അമ്പരപ്പിക്കുന്നു. ജീവിക്കാൻ ഒരു മാർഗ്ഗവുമില്ലാതാവുമ്പോൾ കിട്ടുന്ന മാർഗ്ഗങ്ങൾ സ്വീകരിച്ച് ജനങ്ങൾ വീണ്ടും ജീവിക്കുന്നു. സെയിൻ എന്ന 12 വയസ്സ്കാരന്റെ അതിജീവനം വർഷങ്ങളായി സിറിയയിലെ ലെബനൻ അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളുടെ നേർചിത്രമാണ്.

അഭയാര്‍ത്ഥിത്വത്തിന്‍റെ അതിജീവനം, കാപ്പര്‍നോം

ക്ലൈമാക്സിൽ തന്‍റെ മാതാപിതാക്കള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് എന്ന ജഡ്ജിയുടെ ചോദ്യത്തിന് ഇനി ഇവർ ആർക്കും ജന്മം നൽകരുതെന്ന സെയിനിന്റെ ഉത്തരം ചിന്തിപ്പിക്കുന്നതും വൈകാരികമാക്കുന്നതുമാണ്. സിനിമയുടെ തുടക്കം മുതൽ അമ്പരപ്പിച്ച് മുന്നേറിയ കാപ്പർനോം അവസാനത്തെ ഒരു ഷോട്ടിൽ കണ്ണീരും സമ്മാനിച്ച് കയ്യടി നേടി. ആരും കാണാതെ പോകുന്ന ജീവിതങ്ങളുടെ അതിജീവനമാണ് കാപ്പർനോം.

Previous articleകോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 1.30 കോടി രൂപ, 10 ലക്ഷം കേരളത്തിനും; ധന സഹായവുമായ് നടന്‍ വിജയ്
Next articleഒരു ഫുട്ബോള്‍ ആരാധകന്‍ എന്തായാലും കണ്ടിരിക്കേണ്ട ഒരു ചിത്രമാണ് ബാക്ക് ടു മാരക്കാന എന്ന ബ്രസീലിയന്‍ ചിത്രം. ഒരു കാലഘട്ടത്തില്‍ ബ്രസീലില്‍ നിന്നും ഇസ്രായേലിലേക്ക് കുടിയേറി പാര്‍ത്ത സാമുവലിനും മകന്‍ റൊബേര്‍തോക്കും ഫുട്ബോള്‍ ജീവശ്വാസമാണ്. ഇവരെ ബന്ധിപ്പിക്കുന്നതും കാല്‍പന്ത് തന്നെയാണ്. 1950 ലോകകപ്പ് ഫൈനലില്‍ സ്വന്തം മണ്ണില്‍ ബ്രസീല്‍ ഉറുഗ്വായോട് പരാജയപ്പെട്ടതിന് ശേഷം കാനറി പക്ഷികള്‍ സ്വന്തം നാട്ടില്‍ ലോകകപ്പില്‍ മുത്തമിടാന്‍ കാത്തിരിക്കുകയാണ് ഇവര്‍. അതുകൊണ്ടുതന്നെ, തങ്ങളുടെ ജീവിതത്തിലെ വലിയ സമ്പാദ്യവുമെടുത്ത് ഇവര്‍ 2014 ലോകകപ്പ് കാണാന്‍ ബ്രസീലിലേക്ക് പോവുകയാണ്. ബാക്ക് ടു മാരക്കാന; ഒരു ഫുട്ബോള്‍ ആരാധകന്‍ എന്തായാലും കണ്ടിരിക്കേണ്ട ചിത്രം ഭാര്യയുമായി വേര്‍പിരിഞ്ഞ റൊബെര്‍ട്ടോക്ക് 11 വയസുകാരനായ ഒരു മകനുണ്ട്. ഇറ്റായി. ഭാര്യയുടെ തിരക്കുകള്‍ കാരണം റൊബെര്‍ട്ടോയുടെയടുത്ത് വരുന്ന ഇറ്റായിയും ഇവര്‍ക്കൊപ്പം യാത്രയില്‍ ചേരുന്നു. ഇതോടെ, കാലങ്ങളായുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ട മൂന്ന് പേര്‍ ബ്രസീലിലേക്ക് യാത്ര തിരിക്കുകയാണ്. ബ്രസീലില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളും അത് വഴിവെക്കുന്ന പുതിയ സങ്കര്‍ഷങ്ങളുമാണ് ബാക്ക് ടു മാരക്കാന ചര്‍ച്ച ചെയ്യുന്നത്. ഒരു റോഡ് മൂവി എന്നോ, സ്പോര്‍ട്ട്സ് ഫണ്‍ മൂവി എന്നോ, ഫാമിലി മൂവി എന്നോ എങ്ങനെ വേണമെങ്കിലും ബാക്ക് ടു മാരക്കാന എന്ന ചിത്രത്തെ വിശേഷിപ്പിക്കാം. ഫുട്ബോള്‍ എന്ന വികാരത്തെ ഒരു ബേസ് ആക്കി അതിന്മേല്‍ ജീവിത യാഥാര്‍ത്യങ്ങളിലെ സങ്കര്‍ഷങ്ങള്‍ രൂപപ്പെടുത്തുകയാണ് ബാക്ക് ടു മാരക്കാന. ഈ മൂവര്‍സംഘത്തിലെ ഏറ്റവും പ്രായം കൂടിയ സാമുവലിന്‍റെ അച്ഛനും ഫുട്ബോള്‍ ആരാധകനായിരുന്നു. ബ്രസീലില്‍ വിമാനമിറങ്ങുന്ന മുവര്‍ സംഘം ആദ്യം പോകുന്നത് സാമുവലിന്റെ അച്ഛന്റെ കല്ലറയിലേക്കാണ്. ഈ ഒരു സീനാണ് ചിത്രം ഉണ്ടാവാന്‍ കാരണമെന്ന് സംവിധായകന്‍ പറയുന്നു. ഒരിക്കല്‍ സംവിധായകന്‍ അര്‍ജന്‍റീന സന്ദര്‍ശിച്ചപ്പോള്‍ ഒരു വ്യക്തിയെ പരിചയപ്പെടുകയുണ്ടായി. അയാള്‍ അയാളുടെ അച്ഛന്‍റെ കല്ലറയുടെയടുത്ത് ഇരുന്ന് എന്തെല്ലാമോ പറയുകയായിരുന്നു. എന്താണ് അയാള്‍ പറയുന്നതെന്ന് അന്വേഷിച്ചപ്പോള്‍ സംവിധായകന്‍ അമ്പരന്നു. അയാള്‍ വിദേശത്ത് താമസിക്കുന്ന വ്യക്തിയാണ്. മരിക്കും മുമ്പ് അയാളുടെ അച്ഛന്‍ അയാളോട് പറഞ്ഞു ‘ നീ ലോകത്തിന്റെ ഏതു കോണിലാണെങ്കിലും നാല് വര്‍ഷം കൂടുമ്പോള്‍ എന്റെ കല്ലറക്കടുത്ത് വരണം. ലോകകപ്പില്‍ നമ്മുടെ ടീം എത്രത്തോളം നന്നായി കളിച്ചു, ലോകകപ്പില്‍ മുത്തമിട്ടോ എന്നെല്ലാം പറയണം’ എന്ന്. ഈ വാക്ക് നിറവേറ്റാന്‍ ആ മകന്‍ എല്ലാ നാല് വര്‍ഷം കൂടുമ്പോഴും നാട്ടിലേത്തും. കാല്‍പന്ത് ഒരു വ്യക്തിയെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഊ യഥാര്‍ഥ സംഭവം. ഇതില്‍ നിന്നാണ് ബാക്ക് ടു മാരക്കാന സംഭവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....