8.7 C
New York
Tuesday, March 2, 2021
Home World വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍; മുന്നറിയിപ്പുമായി യു.എന്‍

വരാനിരിക്കുന്നത് ഭക്ഷ്യക്ഷാമത്തിന്റെ നാളുകള്‍; മുന്നറിയിപ്പുമായി യു.എന്‍

കോവിഡ് 19 ലോകത്തെയാകെ തകിടം മറിച്ചിരിക്കുകയാണ്. വന്‍കിട രാജ്യങ്ങള്‍ പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നു. കോടിക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക് ഡൌണ്‍ മൂലം പാവപ്പെട്ടവര്‍ പട്ടിണിയിലാണ്. എന്നാല്‍ ഇതൊന്നുമല്ല, ഇതിലും വലിയ വെല്ലുവിളിയാണ് ലോകം നേരിടാന്‍ പോകുന്നതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന.

കോവിഡിനെത്തുടര്‍ന്ന് സാമ്പത്തികരംഗത്തുണ്ടാകുന്ന ആഘാതം ആഗോളതലത്തില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥക്കും പട്ടിണിക്കും കാരണമാകുമെന്ന് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി). ഭക്ഷ്യ ദൗര്‍ലഭ്യത്തിനൊപ്പം പട്ടിണി നിരക്ക് ഇരട്ടിയായി ഉയരും. ഈ വര്‍ഷം 265 ദശലക്ഷം ജനങ്ങള്‍ പട്ടിണി അനുഭവിക്കുമെന്നും ഡബ്ല്യു.എഫ്.പി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബേസ്‍ലി വ്യക്തമാക്കി.

കോവിഡിനെത്തുടര്‍ന്നുള്ള യാത്ര നിയന്ത്രണം ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മേഖലയില്‍ വരുമാനം നഷ്ടം ഏറെയാണ്. ആഗോള സാമ്പത്തികരംഗത്തും മാന്ദ്യം ദൃശ്യമാകും. 13.5 കോടി ജനങ്ങള്‍ ഇപ്പോള്‍ വിശന്ന വയറുമായി ജീവിക്കുന്നുണ്ട്. ഈ വര്‍ഷം 13 കോടി ജനങ്ങള്‍കൂടി ആ സ്ഥിതിയിലെത്തും. ഏതുവിധേനയും ജീവിതം കഴിച്ചുകൂട്ടുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ശരിക്കും ദുരന്തമായി ഭവിക്കുമെന്ന് ഡബ്ല്യു.എഫ്.പി ഗവേഷക ഡയറക്ടറും സാമ്പത്തിക വിദഗ്ധനുമായ ആരിഫ് ഹുസൈന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ സാഹചര്യം നേരിടാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. അല്ലായെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും. നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടും. അതിലും കൂടുതല്‍ പേര്‍ക്ക് ഉപജീവനമാര്‍ഗങ്ങള്‍ നഷ്ടമാകും. കോവിഡിനു മുമ്പ് എല്ലാ നിസ്സാരമാണെന്ന് പറഞ്ഞിരുന്നവരുടെ അവസ്ഥ പോലും ഇപ്പോള്‍ പരിതാപകരമാണ്. ഭക്ഷണ ദൗര്‍ലഭ്യത്തിനൊപ്പം ജീവനോപാധികളും ഇല്ലാതാകുന്നത് ദുരിതം ഇരട്ടിയാക്കും. ഭക്ഷണത്തിനു കടുത്ത ക്ഷാമം നേരിടുന്നത് പോഷകാഹാര കുറവും വര്‍ധിപ്പിക്കും. അതേസമയം, കടുത്ത ദാരിദ്ര്യത്തിനും ക്ഷാമത്തിനുമുള്ള സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യെമൻ, കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, എത്യോപ്യ, ദക്ഷിണ സുഡാൻ, സിറിയ, സുഡാൻ, നൈജീരിയ, ഹെയ്തി എന്നിവയാണ് 2019 ൽ ഏറ്റവും ഭക്ഷ്യ പ്രതിസന്ധി നേരിട്ട 10 രാജ്യങ്ങൾ.“കോവിഡ് -19 ന്റെ സാമ്പത്തിക ആഘാതത്തിൽ നിന്ന് വൈറസ് ബാധിച്ചതിനെക്കാൾ കൂടുതൽ ആളുകൾ മരിക്കാന്‍ സാധ്യതയുണ്ടെന്നും ബേസ്‍ലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....