8.7 C
New York
Friday, March 5, 2021
Home National ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒമ്പത് പേരുടെ ആസ്തി രാജ്യത്തിന്റെ 50 ശതമാനം ആസ്തിക്ക് തുല്ല്യമാണെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒമ്പത് പേരുടെ ആസ്തി രാജ്യത്തിന്റെ 50 ശതമാനം ആസ്തിക്ക് തുല്ല്യമാണെന്ന് റിപ്പോര്‍ട്ട്

ഒരു നേരത്തെ ആഹാരത്തിനും കുട്ടികളുടെ പഠനത്തിനുമായി സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാജ്യത്തെ അതിസമ്പന്നരായ കുറച്ച് പേരുടെ അമിത സാമ്പത്തിക വളര്‍ച്ച ധാര്‍മ്മികമായി അതിരുകടക്കുന്നതാണെന്ന് അന്തരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബൈമാനിയ പറഞ്ഞു. ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. അതിസമ്പന്നാരായ ഒമ്പത് പേരുടെ കയ്യിലാണ് രാജ്യത്തെ 50 ശതമാനം വരുന്ന ആസ്തിയുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പത്ത് ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണ് രാജ്യത്തെ 77 ശതമാനം സമ്പത്തും ഉള്ളത്. രാജ്യത്തെ അറുപത് ശതമാനം വരുന്ന ജനങ്ങള്‍ക്ക് ലഭ്യമാകുന്നത് 4.8 ശതമാനം മാത്രമാണെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രരായ പത്ത് ശതമാനം വരുന്ന 13.6 കോടി ഇന്ത്യക്കാര്‍ 2004 മുതല്‍ കടബാധ്യതയില്‍ തുടരുകയാണെന്ന് ഓക്‌സ്ഫാം കൂട്ടിച്ചേര്‍ത്തു. 18 ശതകോടീശ്വരന്‍മാരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രാജ്യത്ത് പുതുതായി ഉണ്ടായത്. ഇതോടെ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം 119 ആയി ഉയര്‍ന്നു. 28 ലക്ഷം കോടി രൂപയാണ് ഇവരുടെ ആകെ സമ്പത്ത്.

36 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ ഒരു ശതമാനം വരുന്ന അതി സമ്പന്നര്‍ക്ക് ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്. എന്നാല്‍ വെറും മൂന്ന് ശതമാനം മാത്രം വളര്‍ച്ചയാണ് രാജ്യത്തെ പകുതിയോളം വരുന്ന ദരിദ്രജനങ്ങളുടെ സമ്പത്തിലുണ്ടായത്. രാജ്യത്തെ സമ്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതാവസ്ഥ ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കുന്നതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലകളില്‍ സര്‍ക്കാര്‍ വേണ്ടത്ര പണം നിക്ഷേപിക്കാത്തതും, അതി സമ്പന്നരും, വന്‍കിട കമ്പനികളും കൃത്യമായി നികുതിയടക്കാത്തതും രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ വര്‍ധിക്കാന്‍ കാരണമാകുന്നു. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ അസമത്വത്തിന് ഇരകളാവുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ഇന്നും ആഢംബരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വേള്‍ഡ് എക്കണോമിക്ക് ഫോറം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....