8.7 C
New York
Monday, March 1, 2021
Home Sports ‘ദയയില്ലാത്തയാള്‍ സച്ചിന്‍, സെവാഗ് അപകടകാരി, മതില്‍ പോലെ ദ്രാവിഡ് ’: മോണ്ടി പനേസര്‍

‘ദയയില്ലാത്തയാള്‍ സച്ചിന്‍, സെവാഗ് അപകടകാരി, മതില്‍ പോലെ ദ്രാവിഡ് ’: മോണ്ടി പനേസര്‍

11 ടെസ്റ്റുകളില്‍ സച്ചിന്‍ തെണ്ടുല്‍ക്കറെ നേരിട്ട ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍ നാലുതവണ ഇതിഹാസ താരത്തെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ നേരിട്ടുട്ടുള്ളതില്‍ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് പനേസര്‍ക്ക് മറ്റൊരു മറുപടിയില്ല. സച്ചിന്‍ ഉള്‍പ്പടെയുള്ള മൂന്നു കളിക്കാരെ പുറത്താക്കുകയെന്നത് തന്നെ സംബദ്ധിച്ച് അതി കഠിനമായിരുന്നെന്നാണ് പനേസറിന്‍റെ വെളിപ്പെടുത്തല്‍.

സച്ചിനെ കൂടാതെ ശ്രീലങ്കന്‍ താരങ്ങളായ കുമാര്‍ സങ്കക്കാരയും മഹേള ജയവര്‍ധനയുമാണ് പനേസറിന്റെ ലിസ്റ്റിലെ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള താരങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ് എന്നിവരെക്കുറിച്ചാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നറിന് പറയാനേറെയുള്ളത്. തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന മറ്റു ബാറ്റ്‌സ്മാന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ ഏറെ മുകളിലാണ് സച്ചിന്‍, സെവാഗ്, ദ്രാവിഡ് എന്നിവരുടെ സ്ഥാനമെന്ന് പനേസര്‍ അഭിപ്രായപ്പെട്ടു.

‘ബൗളര്‍മാരോട് യാതൊരു ദയയുമില്ലാത്തയാളാണ് സച്ചിന്‍. ക്രീസില്‍ ഉറച്ചുകഴിഞ്ഞാല്‍ പുറത്താക്കുക ദുഷ്‌കരമാണ്. കഠിനമായി പരിശ്രമിച്ചാല്‍ മാത്രമേ സച്ചിന്റെ വിക്കറ്റ് ലഭിക്കുകയുള്ളൂ. വിരേന്ദര്‍ സെവാഗും, രാഹുല്‍ ദ്രാവിഡും മികച്ച പോരാളികളാണ്. ഞാന്‍ കളിക്കുന്ന മത്സരങ്ങളില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായിരുന്നു സെവാഗ്. ടെസ്റ്റ് ക്രിക്കറ്റിന്റെ സ്വഭാവം തന്നെ അദ്ദേഹം മാറ്റി. നമ്മള്‍ വന്‍മതിലെന്നു വിളിക്കുന്ന രാഹുല്‍ ദ്രാവിഡ് ശരിക്കും മതില്‍ തന്നെയാണ്, മഹാനായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ദ്രാവിഡ് ബാറ്റ് ചെയ്യുമ്പോള്‍ മറ്റുള്ളവരേക്കാള്‍ വീതിയുള്ള ബാറ്റാണ് ഉപയോഗിക്കുന്നതെന്ന് വരെ നമുക്ക് തോന്നിപോകും. അത്രയും കടുത്ത പ്രതിരോധമായിരുന്നു ദ്രാവിഡിന്റേത്’ പനേസര്‍ ഓര്‍ത്തെടുത്തു.

‘തന്റെ കാലഘട്ടത്തില്‍ കളിച്ചിരുന്ന മറ്റു ബാറ്റ്‌സ്മാന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ അവരേക്കാള്‍ മുകളിലാണ് സച്ചിന്‍, സെവാഗ്, ദ്രാവിഡ് എന്നിവരുടെ സ്ഥാനം. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍ എന്നിവരെപ്പോലുള്ള അന്നത്തെ താരങ്ങള്‍ പെരുമാറ്റം കൊണ്ട് തങ്ങള്‍ക്കു മാതൃക കാണിച്ചവരാണ്. എങ്ങനെയാണ് കളത്തിനു പുറത്ത് പെരുമാറേണ്ടെന്നും അവര്‍ കാണിച്ചു തന്നു’ പനേസര്‍ പറഞ്ഞു. ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകളില്‍ നിന്നും 167 വിക്കറ്റുകളെടുത്തിട്ടുള്ള സ്പിന്‍ ബൌളറാണ് മോണ്ടി പനേസര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....