8.7 C
New York
Saturday, February 27, 2021
Home Sports കോവിഡ് 19; ഹോം ഗ്രൌണ്ടായ ‘ക്യാമ്പ് നൂ’വിന്‍റെ പേര് വില്‍ക്കാനൊരുങ്ങി ബാഴ്സ

കോവിഡ് 19; ഹോം ഗ്രൌണ്ടായ ‘ക്യാമ്പ് നൂ’വിന്‍റെ പേര് വില്‍ക്കാനൊരുങ്ങി ബാഴ്സ

കോവിഡ് വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി ബാഴ്‌സലോണ ഹോം ഗ്രൌണ്ടായ ക്യാമ്പ് നൂവിന്‍റെ ടൈറ്റിൽ അവകാശം ഒരു വർഷത്തേക്ക് വിൽക്കാനൊരുങ്ങുന്നു. പേരിൻ്റെ ഉടമസ്ഥാവകാശം ബാഴ്സലോണ ബാഴ്സ ഫൗണ്ടേഷനു കൈമാറിക്കഴിഞ്ഞു. 2020-21 സീസണിൽ സ്പോൺസറുടെ പേരിലാവും സ്റ്റേഡിയം അറിയപ്പെടുക. 99000 കാണികളെ ഉള്‍ക്കൊള്ളാനാവുന്ന യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ക്യാമ്പ് നൂ 1957ല്‍ സ്ഥാപിതമായത് മുതല്‍ ഇന്ന് വരെ സ്റ്റേഡിയത്തിന്‍റെ പേരിനൊപ്പം സ്പോണ്‍സറുടെ പേരുണ്ടായിട്ടില്ല. വരുന്ന സീസണു വേണ്ടിയുള്ള സ്പോൺസറെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്ന് എഫ്.സി ബാഴ്സലോണയുടെ വെബ്സൈറ്റിലൂടെ ക്ലബ് അറിയിച്ചു.

ചരിത്രത്തിലാദ്യാമായ് ക്യാമ്പ് നൂവിന്റെ പേരിനൊപ്പം സ്പോണ്‍സര്‍മാരുടെ പേര് കൂടെ നല്‍കി ലോകത്തിന് വലിയൊരു സന്ദേശം പകരാനാണ് ശ്രമിക്കുന്നതെന്ന് ബാഴ്സ ക്ലബ്ബ് വൈസ് പ്രസിഡന്റ് ജോര്‍ഡി കാര്‍ഡൊണര്‍ പറഞ്ഞു. ലോകം മുഴുവൻ പകച്ചു നിൽക്കുന്ന ഈ സന്ദര്‍ഭത്തില്‍ മാനവികതക്കൊപ്പം നിലകൊള്ളുക എന്നതാണ് ക്ലബിനു സുപ്രധാനം എന്ന് അധികൃതർ വ്യക്തമാക്കി. ‘മോർ ദാൻ എ ക്ലബ്’ എന്ന ആപ്ത വാക്യത്തിൽ ഊന്നിയാണ് ക്ലബിൻ്റെ പ്രവർത്തനങ്ങളെന്നും പത്രക്കുറിപ്പിലൂടെ ക്ലബ് വൈസ് പ്രസിഡൻ്റ് പറഞ്ഞു. അടുത്ത സീസണിൽ വീണ്ടും ക്യാമ്പ് നൂ എന്ന പേരിൽ തന്നെയാവും സ്റ്റേഡിയം അറിയപ്പെടുക.

മുൻപും മാനവികതയുടെ കരുണയുടേയും കരങ്ങള്‍ ഉയര്‍ത്തി ബാഴ്സലോണ ലോകത്തിന് മാതൃകയായിട്ടുണ്ട്. 2006ൽ ബാഴ്സയുടെ ജഴ്സിയില്‍ യുണിസെഫിന്‍റെ പേര് അങ്ങോട്ട് പണം നൽകി പതിപ്പിച്ചായിരുന്നു കറ്റാലന്‍ ക്ലബ്ബ് ലോകത്തിന് മുന്നില്‍ വേറിട്ടു നിന്നത്. മുൻവശത്ത് യൂണിസെഫിൻ്റെ പേരുമായ് അഞ്ച് വര്‍ഷമാണ് ബാഴ്സലോണ ജഴ്സി അണിഞ്ഞത്. ഇതിലൂടെ യൂണിസെഫ് വഴി ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ബാഴ്സലോണയുടെ സഹായമെത്തിയത്.

2023-2024 സീസണ്‍ മുതല്‍ സ്റ്റേഡിയത്തിന്റെ പേരിനൊപ്പം സ്‌പോണ്‍സറുടെ പേരുകൂടി വെക്കാനുള്ള കരാര്‍ 25 വര്‍ഷത്തേക്ക് വില്‍ക്കാനായിരുന്നു ബാഴ്സലോണയുടെ തീരുമാനം. 326 മില്യണ്‍ ഡോളറായിരുന്നു ക്ലബ്ബ് ഇതിലൂടെ ലക്ഷ്യമിട്ടിരുന്നത്. സ്റ്റേഡിയ പുന:ക്രമീകരണത്തിനും നവീകരണ പദ്ധതികള്‍ക്കും മറ്റുമായി ഈ തുക നീക്കിവെക്കാനായിരുന്നു ബാഴ്സ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ തുക കണ്ടെത്താന്‍ വേണ്ടി സ്റ്റേഡിയത്തിന്‍റെ ടൈറ്റിൽ അവകാശം ഈ വര്‍ഷം തന്നെ വില്‍ക്കാന്‍ അധികൃതര്‍ തീരുമാനമെടുക്കുകയായിരുന്നു. ഈ വര്‍ഷത്തെ ടൈറ്റില്‍ വില്‍പ്പനയുടെ മുഴുവന്‍ വരുമാനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കുമെന്ന് ക്ലബ്ബ് വൈസ് പ്രസിഡന്റ് കാര്‍ഡൊണര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....