8.7 C
New York
Saturday, February 27, 2021
Home Technology സൗജന്യ ഓൺലൈൻ ഫൊട്ടോഗ്രഫി കോഴ്സുമായി നിക്കോൺ; അവസരം ഈ മാസം 30 വരെ

സൗജന്യ ഓൺലൈൻ ഫൊട്ടോഗ്രഫി കോഴ്സുമായി നിക്കോൺ; അവസരം ഈ മാസം 30 വരെ

ക്വാറൻ്റീൻ കാലത്ത് വീട്ടിലിരുന്ന് മുഷിഞ്ഞോ? എങ്കിൽ ഫൊട്ടോഗ്രഫി പഠിച്ചാലോ? സംഭവം സൗജന്യമാണ്. പ്രമുഖ ക്യാമറ നിർമാതാക്കളായ നിക്കോൺ ആണ് സൗജന്യ ഫൊട്ടോഗ്രഫി കോഴ്സുമായി രംഗത്തെത്തിയിരിക്കുന്നത്. പഠിക്കാൻ ആഗ്രഹമുള്ളവർക്കൊക്കെ ഒരു രൂപ ചെലവില്ലാതെ പഠിക്കാം.

ഈ മാസം 30 വരെയാണ് ഓഫർ. ആകെ 10 ക്ലാസുകളാണ് നിക്കോൺ സ്കൂൾ എന്ന ഓൺലൈൻ ഫൊട്ടോഗ്രഫി സ്ട്രീമിംഗ് കോഴ്സിൽ ഉള്ളത്. സാധാരണ ഗതിയിൽ 15 മുതൽ 50 ഡോളർ വീതം വരെ ചെലവ് വരുന്ന ക്ലാസുകളാണ് സൗജന്യമായി ഇവർ നൽകുന്നത്. പ്രൊഫഷണൽ ഫൊട്ടോഗ്രാഫർമാരാണ് ക്ലാസെടുക്കുന്നത്. നിക്കോൺ ക്യാമറ കൈകാര്യം ചെയ്യാനാണ് കൂടുതലായും പഠിപ്പിക്കുക. നിക്കോൺ ക്യാമറ ഇല്ലെങ്കിലും ക്ലാസ് അറ്റൻഡ് ചെയ്താൽ സമയം പാഴാവില്ല.

നിക്കോണിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് സൈൻ അപ്പ് ചെയ്താൽ ക്ലാസിൽ പങ്കെടുക്കാനാവും.

അതേ സമയം, ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 53,200 ആയി. 10,15,672 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,12,991 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് 19 ബാധിച്ച് ലോകത്ത് ഇന്നലെ മാത്രം ആറായിരത്തിലധികം പേരാണ് മരിച്ചത്. ലോകത്ത് ശരാശരി 70,000 പേർക്ക് ദിവസേന രോഗം ബാധിക്കുന്നു. യൂറോപ്പിൽ മാത്രം അഞ്ച് ലക്ഷം പേർക്ക് രോഗം പിടിപെട്ടു. ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ ഫ്രാൻസിലും മരണനിരക്ക് കുതിച്ചുയരുകയാണ്. ഇവിടെ ഇന്നലെ മാത്രം 1,355 പേരാണ് മരിച്ചത്. 5,387 ആണ് രാജ്യത്തെ മരണസംഖ്യ. ബ്രിട്ടനിൽ കൊവിഡ് മരണം 24 ശതമാനം വർധിച്ച് 2921 ആയി. 500 ലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറാനിൽ മരിച്ചവരുടെ എണ്ണം 3,160 ആയി ഉയർന്നപ്പോൾ നെതർലന്റ്‌സിൽ 1,339ഉം ജർമനിയിൽ 1107ഉം പേർ രോഗം ബാധിച്ച് മരിച്ചു. ബെൽജിയത്തിലെ മരണസംഖ്യ 1,011 ആയപ്പോൾ ദക്ഷിണ കൊറിയയിലെ മരണസംഖ്യ 174 ആണ്. സ്വിറ്റ്‌സർലന്റിൽ 536 പേരും തുർക്കിയിൽ 356 പേരും പോർച്ചുഗലിൽ 209 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 327 ആയി ഉയർന്നപ്പോൾ സ്വീഡനിൽ 308 പേർ മരിച്ചു. അതേസമയം ചൈനയിലെ മരണസംഖ്യ 3,322 ആയി വർധിച്ചു. ഇന്തോനേഷ്യ 170, ഓസ്ട്രിയ 158, ഫിലിപ്പൈൻസ് 107, ഡെൻമാർക്ക് 123, ജപ്പാൻ 62, കാനഡ 173, ഇറാഖ് 54, ഇക്വഡോർ 120 എന്നിങ്ങിനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....