8.7 C
New York
Monday, March 1, 2021
Home Gulf സൗദിയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിലായി; പുതിയ പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍...

സൗദിയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിലായി; പുതിയ പാസില്ലാതെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍ പിഴ

സൌദിയിൽ രാജ്യവ്യാപകമായി ഏകീകൃത കർഫ്യൂ പാസ് പ്രാബല്യത്തിലായി.ഇന്ന് മുതൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രത്യേക സീൽ പതിപ്പിച്ച പാസുകൾ ഉള്ളവർക്ക് മാത്രമേ കർഫ്യൂ സമയങ്ങളിൽ യാത്ര ചെയ്യുവാൻ അനുവാദമുള്ളൂ. കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി.

ഏപ്രില്‍ 13ന് റിയാദിലാണ് പുതിയ ഏകീകൃത കര്‍ഫ്യൂ പാസ് ആദ്യമായി പ്രാബല്യത്തിലായത്. തൊട്ടുടത്ത ദിവസം മുതല്‍ മക്ക, മദീന എന്നീ നഗരങ്ങളിലും ഇത് നിര്‍ബന്ധമാക്കി. ഇന്ന് മൂന്ന് മണിമുതൽ രാജ്യത്തുടനീളം ഇതേ രീതിയിലുള്ള പുതിയ പാസ് നിര്‍ബന്ധമായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവിൽ മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ എല്ലാ സമയവും വാഹനത്തില്‍ പുറത്തിറങ്ങാന്‍ പാസ് നിർബന്ധമാണ്. എന്നാൽ മൂന്ന് മണിമുതൽ മാത്രം കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ മൂന്ന് മണിമുതൽ മാത്രമേ പാസ് ആവശ്യമായി വരൂ. കർഫ്യൂ സമയങ്ങളിൽ വാനങ്ങളിൽ യാത്ര ചെയ്യുന്നതിനും, വാഹനമോടിക്കുന്നതിനും പുതിയ പാസ് ഉള്ളവർക്ക് മാത്രമേ അനുമതിയുള്ളൂ.

നിലവിൽ മുഴുസമയ കർഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളിലും, രാവിലെ ആറ് മുതൽ വൈകിട്ട് മൂന്ന് വരെ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി തൊട്ടടുത്ത കടകളിലേക്ക് പോകുവാൻ അനുവാദമുണ്ട്. എന്നാൽ ഇവിടങ്ങളിലുള്ളവർ വാഹനങ്ങളിൽ യാത്ര ചെയ്യുവാൻ എല്ലാ സമയങ്ങളിലും പാസ് ഉപയോഗിക്കണം. സാധനങ്ങൾ വാങ്ങി കഴിഞ്ഞവർ വേഗത്തിൽ വീടുകളിലെത്തണമെന്നാണ് ചട്ടം.

അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നതും, കൂടുതൽ സമയം പുറത്ത് അകാരണമായി ചെലവഴിക്കുന്നതും പിഴ ചുമത്തപ്പെടുത്ത കുറ്റമാണ്. മതിയായ രേഖകള്‍ സഹിതം കമ്പനി മുഖേന ഓണ് ലൈനിൽ പാസിനായി അപേക്ഷിക്കാം. വ്യാജ പാസ് നിർമ്മിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പാസില്ലാതെ വാഹനത്തില്‍ യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ പതിനായിരം റിയാലാണ് ആദ്യ ഘട്ടത്തിൽ പിഴ ചുമത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....