കൊച്ചി: പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇപ്പോള്‍ തിരികെ എത്തിച്ചാല്‍ ലോക്ഡൗണ്‍ അട്ടിമറിക്കപ്പെടുമെന്നാണ് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചത്. പ്രവാസികള്‍ക്ക് എംബസികളില്‍ ചികിത്സാ സൗകര്യം ഒരുക്കാമെന്നും വിദേശ രാജ്യങ്ങള്‍ ആവശ്യപ്പെട്ടാല്‍
മെഡിക്കല്‍ സംഘത്തെ അയക്കാമെന്നും കേന്ദ്രം അറിയിച്ചു.അതേസമയം, വിഷയം വന്‍ പ്രതിസന്ധിയാണെന്നും ഒളിച്ചോടാനാവില്ലന്നും ഹൈക്കോടതി വ്യക്തമാക്കി.