8.7 C
New York
Saturday, March 6, 2021
Home Kerala ലോക്‌ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല

ലോക്‌ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല

സര്‍വീസ് സ്റ്റോപ്പേജിന് അപേക്ഷ കൊടുത്തതിനാല്‍ ലോക്ക് ഡൌണ്‍ അവസാനിച്ചാലും ഭൂരിഭാഗം സ്വകാര്യ ബസുകളും നിരത്തിലിറങ്ങില്ല. രണ്ടു മാസമെങ്കിലും സ്റ്റോപ്പേജ് നീളുമെന്നതിനാല്‍ ജൂണ്‍ മാസമായാലേ ഇത്തരം ബസുകള്‍ക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനാവൂ. സ്റ്റോപ്പേജ് ലഭിച്ചാല്‍ നികുതിയിളവിനു പുറമേ ഇന്‍ഷൂറന്‍സ് അടക്കുന്നതിലുള്ള സാവകാശവും ലഭിക്കുമെന്നതിനാലാണ് ഉടമകള്‍ കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ലോക്ക് ഡൌണ്‍ തുടങ്ങുന്നതിനും ആഴ്ചകള്‍ക്ക് മുമ്പേ യാത്രക്കാരില്ലാത്തതിനാല്‍ സംസ്ഥാനത്തെ ബസുകള്‍ ഭൂരിഭാഗവും ഓട്ടം നിര്‍ത്തിയിരുന്നു.

പക്ഷേ മാര്‍ച്ച് മാസത്തെ നികുതിയില്‍ ഇളവ് ലഭിച്ചിരുന്നില്ല. റോഡ് നികുതിയിനത്തില്‍ മൂന്ന് മാസം കൂടുമ്പോള്‍ മുപ്പത്തിനാലായിരത്തോളം രൂപ ബസുടകമള്‍ അടക്കണം. ഇന്‍ഷൂറന്‍സ് ഇതിനു പുറമേ. ഇതു മൂലമാണ് സ്വകാര്യ ബസുകള്‍ ഈ മാസം ഒന്നു മുതല്‍ സ്റ്റോപ്പേജിനായി അപേക്ഷിച്ചിരിക്കുന്നത്. ഇന്‍ഷൂറന്‍സ് അടക്കുന്നതിന് സാവകാശം ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും സ്റ്റോപ്പേജ് എടുത്തിരിക്കണം.

ഇതു മൂലം ജൂണ്‍ ആദ്യവാരമാകുമ്പോഴേ രണ്ടുമാസത്തെ കാലാവധി കഴിയൂ. ഒരു വര്‍ഷത്തേക്കാണ് ബസുടമകള്‍ സ്റ്റോപ്പേജിനായി അപേക്ഷിച്ചിരിക്കുന്നത്. ഏതു സമയത്തു വേണമെങ്കിലും മോട്ടോര്‍വാഹനവകുപ്പിന് അപേക്ഷ നല്‍കി സ്റ്റോപ്പേജ് അവസാനിപ്പിക്കാന്‍ സാധിക്കും. ബസുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാല്‍ സ്റ്റോപ്പേജ് കാലാവധി നീട്ടാനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....