ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വെക്കുന്നവരാണ് പല സിനിമാ താരങ്ങളും. തങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ആരാധകരോടും താരങ്ങള്‍ കുശലാന്വേഷണങ്ങള്‍ തിരക്കാറുണ്ട്. സോഷ്യൽ മീഡിയയില്‍ എപ്പോഴും സജീവമായി നില്ക്കുന്ന താരമാണ് ബോളിവുഡിന്റെ സ്വന്തം ‘ബിഗ്ബി’.
പ്രേക്ഷകരോട് സംവദിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത താരം കൂടിയാണ് അദ്ദേഹം. ലോക്ഡൌണിനിടയില് ആരാധകരുമായ് സംവദിച്ചപ്പോള്‍ ഒരു ആരാധകന് ചോദിച്ച ചോദ്യവും ബച്ചന് നല്കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.