8.7 C
New York
Monday, March 1, 2021
Home Entertainment കൊറോണയെ ഓടിക്കാന്‍ ഒരു' ജോർജ്കുട്ടി മോഡൽ' പ്രതിരോധം

കൊറോണയെ ഓടിക്കാന്‍ ഒരു’ ജോർജ്കുട്ടി മോഡൽ’ പ്രതിരോധം

കോവിഡിനെ തുരത്താനുള്ള കഠിനശ്രമത്തിലാണ് ലോകം. സാമൂഹ്യ അകലം പാലിച്ചും വീട്ടിലിരുന്നും കൈ കഴുകിയെല്ലാം നാം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോവിഡിനെ ഓടിക്കാന്‍ ‘ഒരു ജോര്‍ജ്കുട്ടി മോഡല്‍’ പ്രതിരോധവും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആലപ്പുഴക്കാരനായ ശരത് ശശി എന്ന യുവാവ്.

2013ല്‍ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ദൃശ്യം. ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് ജോര്‍ജ്ജുകുട്ടി. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ജോര്‍ജ്ജുകുട്ടി നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യത്തിന്റെ പ്രമേയം.

ശരത് ശശിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ

കോവിഡ് പ്രതിരോധം – ജോർജ്കുട്ടി മോഡൽ

1. അരുതാത്തത് ഒന്ന് നമ്മുടെ രാജ്യത്ത് സംഭവിച്ചു കഴിഞ്ഞു. നമ്മുടെ മുന്നിൽ രണ്ട് മാർഗങ്ങളേ ഉള്ളൂ. ശക്തമായി പ്രതിരോധിക്കുക, അല്ലെങ്കിൽ നിരുപാധികം കീഴടങ്ങുക. നമ്മൾ മനസാക്ഷിക്ക് മുന്നിൽ തെറ്റൊന്നും ചെയ്തിട്ടില്ലാത്തത് കൊണ്ട് അങ്ങനെ വെറുതെ കീഴടങ്ങാൻ പാടില്ല. ഒറ്റക്കെട്ടായി പ്രതിരോധിക്കുക.

2. അനാവശ്യമായ ആഡംബരങ്ങൾ ഒഴിവാക്കി ചെലവ് ചുരുക്കി ജീവിക്കുക.

3. ഹാൻഡ് വാഷിങിന്റെ ആവശ്യകതയും, സോഷ്യൽ ഡിസ്റ്റൻസിങും വീണ്ടും വീണ്ടും പറഞ്ഞു ആളുകളിൽ അടിച്ചേല്പിക്കുക.

4. ഭയവും ടെൻഷനും നമ്മളെ കുഴപ്പത്തിൽ ചാടിക്കും. അത് ഒഴിവാക്കുക.

5. ആൾക്കൂട്ടം ഉണ്ടാകുന്ന ധ്യാനം പോലെയുള്ള പരിപാടികൾക്ക് പങ്കെടുക്കുന്നത് ഒഴിവാക്കി, ധ്യാനത്തിന്റെ സിഡി വാങ്ങി കാര്യങ്ങൾ കണ്ടു മനസിലാക്കുക.

6. വിഷുവും, ഈസ്റ്ററും, റംസാനും എല്ലാം റീക്രിയേറ്റു ചെയ്യുക. പ്രശ്നങ്ങൾ എല്ലാം ഒഴിവായ ശേഷം വേറൊരു ദിവസം ആഘോഷിക്കുക.

7. കൊറോണ വൈറസ് പോയിട്ടില്ല. വീണ്ടും വന്നേക്കും. ആ വരവ് എത്ര താമസിപ്പിക്കാൻ കഴിയുന്നോ, അത്രയും നല്ലത്.

8. കൊറോണ, മുഖത്തു തൊടാൻ നമ്മളെ പ്രലോഭിപ്പിക്കും, പുറത്തിറങ്ങി കറങ്ങി നടക്കാൻ കൊതി തോന്നിപ്പിക്കും. കാരണം കൊറോണയുടെ കയ്യിൽ ഉള്ള ഒരേ ഒരു മാർഗം നമ്മളെ സമ്പർക്കത്തിൽ കൊണ്ടുവരിക എന്നുള്ളതാണ്.

10. തിയേറ്ററിൽ പോകേണ്ട അത്യാവശ്യം വന്നാൽ ആൾക്കൂട്ടം ഇല്ലാത്ത പ്രൊജക്ടർ റൂമിൽ ഇരുന്നു സിനിമ കാണുക.

11. പുറത്ത് ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കി, കഴിയുന്നത്ര നേരം ടിവി കാഴ്ച പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുക.

12. ഷോപ്പിങും, ഔട്ടിങ്ങും ആറു മാസത്തിൽ ഒരിക്കലായി ചുരുക്കുക.

13. മഹീന്ദ്ര ജീപ്പ് പോലെയുള്ള തുറന്ന എസി ഇല്ലാത്ത വാഹനങ്ങൾ അത്യാവശ്യ യാത്രകൾക്ക് ഉപയോഗിക്കുക.

14. സാധനം വാങ്ങുന്ന ബില്ലുകളും, ടിക്കറ്റുകളും സൂക്ഷിച്ചു വെയ്ക്കുക. ആവശ്യം വന്നാൽ ഭാവിയിൽ നമ്മൾ എവിടെയൊക്കെ പോയി എന്ന് ട്രേസ് ചെയ്യാൻ ഉപകരിക്കും.

15. നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്ന, നമ്മുടെ ജീവിതം ശിഥിലമാക്കാൻ ശേഷിയുള്ള അതിഥിയെ ഇനിയൊരിക്കലും മടങ്ങി വരില്ല എന്ന ഉറപ്പോടെ മടക്കി അയയ്ക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....