കോവിഡ് വ്യാപനത്തിന്റെ പിന്നില്‍ മുസ്ലിംകളാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ഇസ്ലാമോഫോബിയുടെ ഭാഗമാണെന്നും ഇന്ത്യയിലെ മാധ്യമങ്ങള്‍ മോശം രീതിയില്‍ മുസ്ലിംകളെ ചിത്രീകരിക്കുകയാണെന്നും ഒ.ഐ.സി ആരോപിച്ചു.
കോവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ ഓപറേഷന് (ഒ.ഐ.സി). ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഇസ്ലാമിക രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഒ.ഐ.സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ.പി.എച്ച്.ആര്.സിയാണ് പ്രതിഷേധം അറിയിച്ചത്.