8.7 C
New York
Wednesday, February 24, 2021
Home Kerala പാലക്കാട് നഗരത്തിലേക്കുള്ള മുഴുവന്‍ റോഡുകളും പൊലീസ് അടച്ചു

പാലക്കാട് നഗരത്തിലേക്കുള്ള മുഴുവന്‍ റോഡുകളും പൊലീസ് അടച്ചു

നിലവില്‍ ഓറഞ്ച് ബി സോണില്‍ ഉള്‍പ്പെടുന്ന പാലക്കാട് ജില്ലക്ക് ലഭിക്കുന്ന ഇളവുകളൊന്നും പാലക്കാട് നഗരത്തിന് ലഭിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

പാലക്കാട് നഗരത്തിലേക്കുള്ള മുഴുവന്‍ റോഡുകളും പൊലീസ് അടച്ചു. നഗരത്തില്‍ ആളുകള്‍ കൂട്ടമായി എത്തുന്നതിനെ തുടര്‍ന്നാണ് നടപടി. പാലക്കാട് നഗരം ഹോട്സ്പോട്ടില്‍ ഉള്‍പ്പെട്ട പ്രദേശമാണ്.

ഇന്നലെ രാത്രിയാണ് പാലക്കാട് നഗരം ഉള്‍പ്പെടെയുള്ള ഏതാനും മേഖലകള്‍ ഹോട്സ്പോട്ടില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണെന്ന അറിയിപ്പ് ലഭിച്ചത്. നിലവില്‍ ഓറഞ്ച് ബി സോണില്‍ ഉള്‍പ്പെടുന്ന പാലക്കാട് ജില്ലക്ക് ലഭിക്കുന്ന ഇളവുകളൊന്നും പാലക്കാട് നഗരത്തിന് ലഭിക്കില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെ പാലക്കാട് നഗരത്തിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ എത്തിയതോടെയാണ് പൊലീസ് നടപടി. ഈ സാഹചര്യത്തില്‍ ഇനി മുതല്‍ നഗരത്തിലേക്ക് ഒരു വഴിയിലൂടെ പ്രവേശിക്കാനും ഒരു വഴിയിലൂടെ മടങ്ങാനുമാണ് കഴിയുക. കേന്ദ്ര മന്ത്രാലയത്തിന്റെ നിര്‍ദേശവും നടപടിക്ക് കാരണമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....