8.7 C
New York
Wednesday, February 24, 2021
Home Kerala 'ചിലര്‍ നുണ വാര്‍ത്തകള്‍ മെനയുന്നു; സ്പ്രിങ്ക്‌ളര്‍ വിവാദങ്ങളില്‍ മറുപടി പറയാതെ മുഖ്യമന്ത്രി

‘ചിലര്‍ നുണ വാര്‍ത്തകള്‍ മെനയുന്നു; സ്പ്രിങ്ക്‌ളര്‍ വിവാദങ്ങളില്‍ മറുപടി പറയാതെ മുഖ്യമന്ത്രി

സ്പ്രിന്‍ക്ലര്‍ വിവാദത്തിൽ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില മാധ്യമങ്ങള്‍ നുണവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. തനിക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതും കടന്നാണ് ഇവിടെയെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈറസിനെതിരായ പോരാട്ടത്തിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മളിപ്പോൾ വൈറസിനെതിരെ പോരാടുകയാണ്. അതിനെ എങ്ങനെ ഒതുക്കാമെന്ന് നോക്കുകയാണ് നല്ലതെന്നായിരുന്നു സ്പ്രിങ്ക്ളറുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ച് തുടങ്ങിയത്. ശുദ്ധമായ നുണ ഒരു കൂട്ടര്‍ കെട്ടിച്ചമച്ചുണ്ടാക്കുമ്പോള്‍ ഞാനെന്ത് പറയാന്‍, തെളിവുകള്‍ വരട്ടെ, എനിക്കില്ലാതെ വേവലാതി നിങ്ങള്‍ക്ക് എന്തിനാണ്, നിങ്ങള്‍ ഉന്നയിച്ചവരോട് പറയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം പഴയ ‘മാധ്യമസിൻഡിക്കേറ്റ്’ വിവാദവും പിണറായി പരോക്ഷമായി സൂചിപ്പിച്ചു.

സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ക്കാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് രോഗം ഭേദമായവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നും രണ്ട് പേര്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരുമാണ്.114 പേരാണ് ഇനി ചികിത്സയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....