8.7 C
New York
Monday, March 1, 2021
Home Kerala ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു; കൊല്ലത്ത് ബിന്ദുകൃഷ്ണ അറസ്റ്റില്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചു; കൊല്ലത്ത് ബിന്ദുകൃഷ്ണ അറസ്റ്റില്‍

കൊല്ലത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചത് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയേയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്‍കാന്‍ പോകുന്നതിനിടെയായിരുന്നു അറസ്റ്റ്. എന്നാല്‍ സാമൂഹിക അകലം പാലിച്ചിരുന്നെന്നും മാസ്ക് ഉള്‍പ്പെടെ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈക്കിളില്‍ കലക്ട്രേറ്റിലെത്തി നിവേദനം കൈമാറാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് തീരുമാനം. ഇതുപ്രകാരം രാവിലെ ചിന്നക്കട ജങ്ഷനിലെത്തിയ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയുമെത്തി. പത്തില്‍ കൂടുതല്‍ ആളുകള്‍ കൂടിയതിനാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ചെന്ന് കാട്ടി പൊലീസ് നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.

ഇതിനെതിരെ പ്രവര്‍ത്തകര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എന്നാല്‍ എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചിരുന്നുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. നേതാക്കളെയും പ്രവര്‍ത്തകരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നിവേദനം നല്‍കാന്‍ സൈക്കിളിലെത്തിയ ഇരുപതോളം പ്രവര്‍ത്തകരെ ജില്ലയുടെ മറ്റിടങ്ങളിലും അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കോര്‍പ്പറേഷന്‍ പരിധി ഹോട്സ്പോട്ടായതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....