ലോക്ഡൗണ്‍ മൂലം ഇന്ത്യയിൽ കുടുങ്ങിയ യു.എ.ഇ പൗരന്മാരെ തിരിച്ചു കൊണ്ടുപോകാന്‍ എയർ അറേബ്യക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. നെടുമ്പാശേരി, മുംബൈ,ഡൽഹി എന്നീ വിമാനത്താവളങ്ങളിൽ നിന്നാണ് സര്‍വീസിന് അനുമതി. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് നാല് സർവീസുകൾ ഏർപ്പെടുത്തും.മറ്റെന്നാൾ കൊച്ചിയിൽ നിന്നും എയർ അറേബ്യ സ്പെഷ്യൽ ഫ്ലൈറ്റിൽ പൗരന്മാരെ തിരികെ കൊണ്ട് പോകും.