8.7 C
New York
Monday, March 1, 2021
Home Gulf സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിലും ശമ്പളക്കാര്യത്തിലും തീരുമാനമെടുത്ത് ഇന്ത്യന്‍ എംബസി

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഫീസിലും ശമ്പളക്കാര്യത്തിലും തീരുമാനമെടുത്ത് ഇന്ത്യന്‍ എംബസി

ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലെക്കാണ് ഇളവുകള്‍ ബാധകം

സൗദിയിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ആശ്വാസ നടപടികളുമായി ഇന്ത്യന്‍ എംബസി. രക്ഷിതാക്കളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഹയര്‍ ബോര്‍ഡ് ചേര്‍ന്ന് തീരുമാനമെടുത്തത്. സ്‌കൂള്‍ ഫീസിനത്തില്‍ ട്യൂഷന്‍ ഫീസ് മാത്രമാണ് രക്ഷിതാക്കളില്‍ നിന്നും ഈടാക്കുക. മറ്റു ഫീസുകള്‍ ഈടാക്കുന്നതില്‍ നിന്ന് സ്‌കൂളുകളെ വിലക്കി. നിലവില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ മുഴുവന്‍ വിദ്യര്‍ഥികള്‍ക്കും പ്രവേശനം അനുവദിക്കും. ഫീസ് കുടിശ്ശിക ഇതിന് മാനദണ്ഡമായി പരിഗണിക്കില്ല.

സ്‌കൂളുകളില്‍ നിന്ന് അധ്യാപകരെയോ അനധ്യാപക ജീവനക്കാരെയെ പിരിച്ചുവിടില്ല. പകരം ജീവനക്കാരുടെ അലവന്‍സുകളില്‍ മാറ്റം വരുത്തി ശമ്പളം ഉറപ്പ് വരുത്താനും ഇന്ത്യന്‍ എംബസി അതാത് സ്‌കൂള്‍ ഭരണ സമിതിയോട് ആവശ്യപ്പെട്ടു. ഈ തീരുമാനങ്ങള്‍ സൗദിയിലെ മറ്റ് സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളോടും അനുവര്‍ത്തിക്കാനും എംബസി ആശവശ്യപ്പെട്ടിട്ടുണ്ട്.

ജൂണ്‍ ഒന്ന് വരെയുള്ള കാലയളവിലെക്കാണ് ഇളവുകള്‍ ബാധകം. തുടര്‍ നടപടികള്‍ അപ്പോഴത്തെ അവസ്ഥയനുസരിച്ച് പിന്നീട് തീരുമാനിക്കുമെന്നും എംബസി ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഈ തീരുമാനങ്ങള്‍ സൗദിയിലെ മറ്റ് സ്വകാര്യ സി.ബി.എസ്.ഇ സ്‌കൂളുകളോടും അനുവര്‍ത്തിക്കാനും എംബസി ആശവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....