8.7 C
New York
Wednesday, February 24, 2021
Home Kerala ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും നല്‍കിയ ലോക്ക്ഡൌണ്‍ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു

ബാര്‍ബര്‍ ഷോപ്പുകള്‍ക്കും ഹോട്ടലുകള്‍ക്കും നല്‍കിയ ലോക്ക്ഡൌണ്‍ ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു

കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് കേന്ദ്ര സർക്കാറിന്‍റെ വിമര്‍ശനത്തിന് പിന്നാലെ പ്രഖ്യാപിച്ച ഇളവുകള്‍ സംസ്ഥാനം തിരുത്തി. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കാനുമാകില്ല. കേന്ദ്രത്തിന്‍റെ അനുമതിയോടെയാണ് നേരത്തേ ഇളവ് അനുവദിച്ചതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേന്ദ്രത്തിന് ഇക്കാര്യത്തില്‍ തെറ്റിധാരണയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തിന് എതിരാണെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇളവ് വരുത്തിയുള്ള ഉത്തരവില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ഷോപ്പ് തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയില്ല. പകരം ഒമ്പത് മണി വരെ പാഴ്സല്‍ അനുവദിക്കും. ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ക്ക് മാത്രമേ യാത്ര ചെയ്യാനും കഴിയുകയുള്ളു. എന്നാല്‍ കേന്ദ്രത്തിന്റെ അനുമതിയോടെയാണ് ഇളവുകള്‍ നല്‍കിയതെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

കേന്ദ്രനിര്‍ദേശങ്ങള്‍ക്കുള്ളില്‍ നിന്നുള്ള ഇളവുകളാണ് കേരളം നല്‍കിയതെന്നും കേന്ദ്രത്തിന്‍റെ വിശദീകരണം നല്‍കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഹോട്ട് സ്പോര്‍ട്ട് ആയ തീരുമാനിച്ച സ്ഥലങ്ങളില്‍ രാവിലെ മുതല്‍ വലിയ തിരക്ക് അനുഭവപ്പെട്ടത് ഗൌരവമായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....