8.7 C
New York
Tuesday, March 2, 2021
Home Sports കോവിഡ് കാലത്ത് കേരളത്തിലായത് അനുഗ്രഹമായെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍

കോവിഡ് കാലത്ത് കേരളത്തിലായത് അനുഗ്രഹമായെന്ന് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍

മാര്‍ച്ച് നാല് മുതല്‍ കേരളത്തിലുള്ള തനിക്ക് കോവിഡ് ഭീതിയില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും ദിമിതര്‍ പന്റേവ്…

കോവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളേയും ആരോഗ്യമേഖലയേയും വാനോളം പുകഴ്ത്തിക്കൊണ്ട് ബള്‍ഗേറിയന്‍ ഫുട്‌ബോള്‍ പരിശീലകന്‍ ദിമിതര്‍ പന്റേവിന്റെ ഫേസ്ബുക്ക് കുറിപ്പ്. മാര്‍ച്ച് നാലിന് കേരളത്തിലെത്തിയ പന്റേവ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. യൂറോപ്പിലെ അവസ്ഥ വെച്ചു നോക്കുമ്പോള്‍ കോവിഡിന്റെ സമയത്ത് കേരളത്തില്‍ കുടുങ്ങിയത് അനുഗ്രഹമായെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ദുബൈയിലെ സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ചാണ് കേരളത്തില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തിലേക്ക് ദിമിതര്‍ പന്റേവ് എത്തുന്നത്. മാര്‍ച്ച് നാലിന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ മുതല്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ‘ദൈവത്തിന്റെ സ്വന്തം നാടായ’ കേരളത്തിന്റെ പ്രകൃതി ഭംഗി അതിശയിപ്പിച്ചുകളഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

കുറച്ചു ദിവസങ്ങള്‍ക്കകം കൊറോണ വൈറസ് ബാധ രൂക്ഷമായതോടെ കേരളവും പ്രതിരോധ നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ഒരിക്കല്‍ പോലും കോവിഡിനെ പേടിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്ന തോന്നലുണ്ടായില്ല. മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി ഷൈലജ ടീച്ചറേയും അദ്ദേഹം പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. കേരളത്തിന്റെ കോവിഡിനെതിരായ പോരാട്ടത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കുന്നത് കാണുമ്പോള്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും പാന്റേവ് കൂട്ടിച്ചേര്‍ക്കുന്നു.

ക്വാറന്റെയ്ന്‍ കാലത്ത് ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും എല്ലാ ദിവസവും ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ‘ക്വാറന്റെയ്‌നിലുള്ള വിദേശി’ എന്ന നിലയില്‍ തന്റെ നീക്കങ്ങള്‍ സസൂഷ്മം ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.

കോവിഡ് യൂറോപ്പിലുണ്ടാക്കിയ ദുരന്തങ്ങള്‍ കാണുമ്പോള്‍ ഞാന്‍ കേരളത്തിലായത് അനുഗ്രഹമായാണ് തോന്നുന്നത്. എന്റെയും കുടുംബത്തിന്റേയും സ്‌നേഹാന്വേഷണങ്ങള്‍ പിണറായി വിജയനേയും ശൈലജ ടീച്ചറേയും നേരില്‍ കണ്ട് അറിയിക്കാന്‍ ശ്രമിക്കുമെന്ന് കൂടി പറഞ്ഞാണ് 30കാരനായ ദിമിതര്‍ പന്റേവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....