8.7 C
New York
Saturday, February 27, 2021
Home Sports ‘’കേരളം ശരിയായ കാര്യങ്ങളാണ് ചെയ്യുന്നത്’’ കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ പ്രശംസിച്ച് ഇര്‍ഫാന്‍ പഠാന്‍

‘’കേരളം ശരിയായ കാര്യങ്ങളാണ് ചെയ്യുന്നത്’’ കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്തെ പ്രശംസിച്ച് ഇര്‍ഫാന്‍ പഠാന്‍

കോവിഡ്‌ 19നെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്‍റെ മികവിനെ പ്രശംസിച്ച്‌ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ്‌ താരം ഇര്‍ഫാന്‍ പഠാന്‍. കോവിഡ്‌ പ്രതിരോധനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ്‌ കേരളത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടാവുന്നത്‌ എന്ന്‌ ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

കോവിഡിനെതിരായ കേരളത്തിന്റെ പ്രവര്‍ത്തനം ഫലപ്രദമാവുന്നു എന്നാണ്‌ കരുതുന്നത്‌. കഴിഞ്ഞ 24 മണിക്കൂറിന്‌ ഇടയില്‍ ഒരു പോസിറ്റീവ്‌ കേസ്‌ മാത്രമാണ്‌ കേരളത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണ്‌. രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ടെസ്‌റ്റുകള്‍ നടത്തിയ സംസ്ഥാനവും കേരളമാണ്” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് പ്രതിരോധത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കേരളത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇര്‍ഫാന്‍ പഠാനും അഭിനന്ദനവുമായി എത്തിയത്‌. നേരത്തെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വഡോദരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ സഹായഹസ്‌തവുമായി പഠാന്‍ സഹോദരങ്ങള്‍ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....