8.7 C
New York
Friday, March 5, 2021
Home Kerala സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്നു

സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്നു

സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുന്നു. ആദ്യഘട്ടത്തിൽ ഗ്രീൻ, ഓറഞ്ച് ബി സോണായി പ്രഖ്യാപിച്ച ജില്ലകളിലെ കോടതികളാണ് പ്രവർത്തിക്കുക. ഹൈക്കോടതി മധ്യവേനൽ അവധിയിലും വീഡിയോ കോൺഫറൻസ് വഴി സിറ്റിംഗ് നടത്തും. റെഡ്സോണുകളിലെ കോടതികള്‍ പ്രവര്‍ത്തിക്കില്ല.

കോവിഡ് ഭീതിയെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കോടതികളുടെ പ്രവർത്തനം നിശ്ചലമായിരുന്നു. ഗ്രീൻ, ഓറഞ്ച് ബി എന്നീ സോണുകളിലുള്ള ജില്ലകളുടെ കോടതികളുടെ പ്രവർത്തനം ഭാഗിക നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ ആരംഭിക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി,വയനാട്, പാലക്കാട് ജില്ലകളിലെ കോടതികൾ ഇതിൽപ്പെടും. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ഓറഞ്ച് എ പട്ടികയിലുള്ള കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ ആരംഭിക്കും.

എന്നാൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ റെഡ് സോണുകളിലെ കോടതികൾ ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കുമെന്നും ഹൈക്കോടതി ഇറക്കിയ സർക്കുലറിൽ പറയുന്നു.വീഡിയോ കോൺഫറൻസിങ് മുഖേനയാവും കേസുകൾ പരിഗണിക്കുന്നത്. കോടതിയിൽ എത്തുന്ന കക്ഷികളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ ഉണ്ടാകും.

സുപ്രീം കോടതിയുടെയും, സംസ്ഥാന സർക്കാറിൻ്റെയും മാർഗരേഖകൾ അനുസരിച്ചാണ് കോടതികളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി സർക്കുലറിൽ പറയുന്നു. പ്രവർത്തനം ആരംഭിക്കുന്ന കോടതികളിൽ 33% ജീവനക്കാർ ഹാജരാകാനുമാണ് നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....