പകർച്ചാവ്യാധിയുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് യു.എ.ഇ മന്ത്രിസഭ. ഇത്തരം നിയമലംഘനത്തിന് ഇരുപതിനായിരം ദിർഹമാണ് പിഴ.
പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് തടയാൻ നിയമം കൂടുതൽ ശക്തമാക്കുകയാണ് യു.എ.ഇ. ആരോഗ്യഅതോറിറ്റികളുടെ അംഗീകാരമില്ലാത്ത ഒരു ആരോഗ്യവിവരവും വ്യക്തികളും, മാധ്യമങ്ങളും പങ്കുവെക്കരുത് എന്നാണ് നിയമം അനുശാസിക്കുന്നത്. ഇക്കാര്യം ആരോഗ്യമന്ത്രാലയം വക്താവ് വാർത്താസമ്മേളനത്തിലും ആവർത്തിച്ചു. അതിനിടെ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഒരുക്കിയ ഫീൽ ആശുപത്രി വിലയിരുത്താൻ ദുബൈ കിരീടാവാകാശി ഉൾപ്പെടെയുള്ളവർ ഇന്ന് നേരിട്ടെത്തി.