8.7 C
New York
Saturday, February 27, 2021
Home Education കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍

കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍

കേരളത്തില്‍ സര്‍വകലാശാല പരീക്ഷകള്‍ മേയ് 11 മുതല്‍ നടത്താമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. അധികം ഇടവേളകളില്ലാതെ പരീക്ഷകള്‍ ഒരാഴ്ചയ്ക്കുള്ളില്‍തന്നെ പൂര്‍ത്തിയാക്കുന്ന വിധത്തിലായിരിക്കണം ക്രമീകരിക്കേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കണം. കേന്ദ്രീകൃത മൂല്യനിര്‍ണയം ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. സര്‍വകലാശാലകളുടെ ലൈബ്രറികള്‍ കുട്ടികള്‍ക്കായി തുറന്നുകൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈസ് ചാന്‍സിലര്‍മാരുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഡോ.ബി ഇഖ്ബാല്‍ അധ്യക്ഷനായ സമിതിയെയും നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ക്കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....