ഒരു കാലത്ത് കാറുകളുടെ രാജാവ് എന്ന് അറിയപ്പെട്ടിരുന്നത് അംബാസിഡര്‍ ആയിരുന്നു ആര്‍ക്കും സ്വന്തമാക്കാവുന്ന വിലയില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്ന കാര്‍ പിന്നീട് ഇല്ലാതെയായി ലുക്കിലും മറ്റു ഗുണമേന്മയിലും മറ്റൊരു കാറുമായി ഇതിനെ താരതമ്യം ചെയ്യാന്‍ തന്നെ കഴിയില്ല അന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വന്തമാക്കിയിരുന്നത് അംബാസിഡര്‍ കാറുകള്‍ ആയിരുന്നു. ഇന്നും പഴയ അംബാസിഡര്‍ കാര്‍ അനേഷിക്കുന്നവരും ചുരുക്കമല്ല എത്ര പഴയ വണ്ടി ആണെങ്കിലും ചോദിക്കുന്ന വില കൊടുത്തു അംബാസിഡര്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ ആളുകള്‍ റെഡിയാണ്. അന്ന് ഈ കാര്‍ ഏറ്റവും കൂടുതല്‍ വന്നിരുന്നത് വെള്ള നിറത്തില്‍ ആയിരുന്നു മുന്നില്‍ നിന്നും നോക്കിയാല്‍ ഒരി രാജാവ് തന്നെ ഓടിക്കാനും വണ്ടില് ഇരുന്നു യാത്ര ചെയ്യാനും ഇതിനെ വെല്ലുന്ന മറ്റൊരു കാറില്ല എന്ന് തന്നെ പറയാം ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ അംബാസിഡര്‍ കാര്‍ തന്നെയാണ് നല്ലത് ആ കാലത്ത് വീടുകളില്‍ കാര്‍ ഉണ്ടെങ്കില്‍ അത് അംബാസിഡര്‍ കാര്‍ തന്നെ ആയിരിക്കും അന്ന് വീടുകള്‍ക്ക് മുറ്റത്ത് ഈ കാര്‍ കിടക്കുന്നത് തന്നെ ഒരു ഭംഗിയാണ്.