8.7 C
New York
Friday, March 5, 2021
Home Gulf നാളെ മുതൽ സൌദി ഡിജിറ്റൽ പണമിടപാടിലേക്ക്

നാളെ മുതൽ സൌദി ഡിജിറ്റൽ പണമിടപാടിലേക്ക്

നാളെ മുതൽ സൌദി അറേബ്യ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. മുഴുവൻ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും നാളെ മുതൽ ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനം പ്രാബല്യത്തിൽ വരും. പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി ഇ-പെയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി കഴിഞ്ഞ വർഷം ജൂലൈ മാസം മുതലാണ് ആരംഭിച്ചത്. നേരിട്ടുളള പണമിടപാട് കുറക്കുകയും, ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഈ മാസത്തോടെ രാജ്യത്തെ എല്ലാ കച്ചവട സ്ഥപാനങ്ങളലിും നിർബന്ധമായും ഇലക്ട്രോണിക് പെയ്മെൻ്റ് സംവിധാനം ഉപയോഗിക്കണമെന്ന് വ്യാപാര മന്ത്രാലയവും, തീവ്രവാദ വിരുദ്ധ പ്രോഗ്രാമും നേരത്തെ അറിയിച്ചിരുന്നു. ഇതിനായി വാണിജ്യ നിക്ഷേപ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യന്‍ നാണയ ഏജന്‍സി തുടങ്ങിയവയുടെ സഹകരണത്തോടെ 14 മാസത്തിനകം പൂർത്തീകരിക്കാനാകും വിധം ആരംഭിച്ച പദ്ധതിയുടെ പൂർത്തീകരണമാണ് നാളെ മുതൽ പ്രാബല്യത്തിലാകുന്നത്. ഇതിൻ്റെ മുന്നോടിയായി ഉപഭോക്താക്കൾക്ക് ഗുണപരമായ നിരവധി ചട്ടങ്ങളും സൗദി അറേബ്യൻ മോണിറ്ററി ഏജൻസി കഴിഞ്ഞ മാസം പുറത്തിറക്കി. ഉപഭോക്താവ് എ.ടി.എം കാർഡുപയോഗിച്ച് പണമടച്ച ശേഷം ഇടപാട് റദ്ധാക്കുകയാണെങ്കിൽ 24 മണിക്കൂറിനകം പണം അക്കൗണ്ടിലേക്ക് തന്നെ തിരിച്ച് നിക്ഷേപിക്കണമെന്നും. പണമടച്ചത് ക്രഡിറ്റ് കാർഡ് ഉപയോഗിച്ചാണെങ്കിൽ 14 പ്രവൃത്തി ദിവസങ്ങൾക്കുള്ളിലും തിരിച്ചടക്കണമെന്നും സമ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....