8.7 C
New York
Saturday, February 27, 2021
Home Gulf സൗദിയിലെ വിദേശികള്‍ക്കും ഹജ്ജിന് അപേക്ഷിക്കാം; അപേക്ഷിക്കേണ്ട രീതിയും പ്രോട്ടോകോളും അറിയാം

സൗദിയിലെ വിദേശികള്‍ക്കും ഹജ്ജിന് അപേക്ഷിക്കാം; അപേക്ഷിക്കേണ്ട രീതിയും പ്രോട്ടോകോളും അറിയാം

ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന്‍ സൌദി അറേബ്യ ആരംഭിച്ചു. സൌദിയിലുള്ള താമസക്കാര്‍ക്കും വിദേശികള്‍ക്കുമാണ് അപേക്ഷിക്കാനുള്ള അവസരം. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ https://localhaj.haj.gov.sa/LHB/pages/home.xhtml?dswid=7764 എന്ന ലിങ്ക് വഴിയാണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. കോവിഡ് ലക്ഷണമില്ലാത്തവര്‍ക്കെല്ലാം അപേക്ഷ നല്‍കാം. ഇക്കാര്യം ഓണ്‍ലൈന്‍ അപേക്ഷയുടെ തുടക്കത്തില്‍ തന്നെ ചോദിക്കുന്നുണ്ട്. ഇരുപതിനും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക.

ഹജ്ജിന് മുന്നോടിയായി 14 ദിവസവും ഹജ്ജിന് ശേഷം 14 ദിവസവും ക്വാറന്റൈനില്‍ തുടരണം. മുന്പ് ഹജ്ജ് ചെയ്തവര്‍ക്ക് വീണ്ടും ഹജ്ജ് ചെയ്യാനാകില്ല. കോവിഡ് പ്രശ്നങ്ങള്‍ നില നില്‍ക്കുന്നതില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ഉയര്‍ന്ന ബ്ലഡ് പ്രഷര്‍, ശ്വാസ പ്രശ്നങ്ങള്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് അവസരമുണ്ടാകില്ല. മെഡിക്കല്‍ പരിശോധന പൂര്‍‌ത്തിയാക്കിയാകും പതിനായിരം ഹാജിമാര്‍ക്ക് ഇത്തവണ ഹജ്ജിന് അവസരം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇഖാമ നമ്പറും മൊബൈല്‍ നമ്പറും നല്‍കി ആദ്യ ഘട്ട രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. അന്തിമ പട്ടിക പിന്നീട് തയ്യാറാക്കും. ഓരോ രാജ്യങ്ങളുടേയും എംബസിയുമായി ചേര്‍ന്നാകും പട്ടിക തയ്യാറാക്കുക.

ഇത്തവണത്തെ ഹജ്ജിനുള്ള പ്രോട്ടോകോളും മന്ത്രാലയം ഇന്ന് പുറത്തിറക്കിയിരുന്നു. അവ ഇതാണ്. എട്ട് അനുച്ഛേദങ്ങളുള്ളതാണ് പ്രത്യേക പ്രോട്ടോകോൾ. ഇതനുസരിച്ച് ജൂലൈ 19 മുതൽ മിന, മുസ്‌ദലിഫ, അറഫാത് തുടങ്ങിയ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശനം പെര്മിറ്റുള്ളവർക്ക് മാത്രമായിരിക്കും. രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് തീർത്ഥാടനത്തിന് അനുവാദം ലഭിക്കില്ല. എന്നാൽ ഹജ്ജ് നിർവഹിക്കുന്നതിനിടയിൽ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം അനുഷ്ടാനങ്ങൾ പൂർത്തീകരിക്കാൻ അനുവദിക്കും.

ഹാജിമാരും തീർത്ഥാടകർക്ക് സേവനം ചെയ്യുന്നവരും മുഴുസമയവും മാസ്‌ക് ധരിച്ചിരിക്കണം. തീർത്ഥാടകർ അനുഷ്ട്രങ്ങൾ നിർവഹിക്കുന്നിടത്തും സമയം ചെലവഴിക്കുന്നിടത്തും അകലം പാലിച്ചിരിക്കണം. തീർത്ഥാടകരെ സ്വീകരിക്കുന്ന സ്ഥലം, താമസ സ്ഥലം, ലഗേജുകൾ കൈമാറുന്ന സമയം, ഭക്ഷണ ശാല, എലിവേറ്റർ, ഇലക്ട്രോണിക് കോണി തുടങ്ങിയ സേവന വേളയിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

ഉപയോഗിക്കുന്ന സാധനങ്ങൾ പങ്കുവെക്കുന്ന രീതിയിൽ ആവരുത്. ബാർബർ ഷാപ്പുകളിൽ ആവശ്യമായ ആരോഗ്യ മുൻകരുതൽ സ്വീകരിച്ചിരിക്കണം. പൊതു സ്ഥലങ്ങൾ, ടോയ്‍ലെറ്റുകൾ, വിശ്രമ സ്ഥലങ്ങൾ എന്നിവ കോവിഡ് നിർദേശമനുസരിച്ച് കണിശമായി ശുദ്ധി വരുത്തണം. കല്ലേറിനുള്ള അണുമുക്ത കല്ലുകളുടെ കിറ്റ് ഹാജിമാർക്ക് നൽകുമെന്നും പ്രോട്ടോകോളിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പന്തിനുള്ളില്‍ കഞ്ചാവ് നിറച്ച് ജയിലിനുള്ളിലേക്ക് കടത്താന്‍ ശ്രമം: കയ്യോടെ പിടികൂടി

കഞ്ചാവ് കടത്താന്‍ പുതിയ മാര്‍ഗം ആവിഷ്‌കരിച്ച പ്രതികള്‍ മഹാരാഷ്ട്രയില്‍ പിടിയിലായി. ടെന്നീസ് ബോളിനുള്ളില്‍ കഞ്ചാവ് നിറച്ച് കടത്താനായിരുന്നു പദ്ധതി. കടത്താന്‍ ഉദ്ദേശിച്ചതോ, മഹാരാഷട്ര കോലാപൂര്‍ ജയിലിനുള്ളില്‍ കിടക്കുന്ന സുഹൃത്തിന് വേണ്ടിയും. 'നമ്പന്‍' സ്‌നേഹത്തിന്...

മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി അന്തരിച്ചു

രാഷ്ട്രീയത്തിലെ മാന്യനെന്നും ജ്ഞാനിയെന്നും കര്‍മപടുവെന്നുമൊക്കെയുള്ള വിശേഷണങ്ങള്‍ ഇന്ത്യയില്‍ ഏതൊരു പേരിനൊപ്പം ചേര്‍ക്കാമോ അങ്ങനെ ഒരാള്‍ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ഏതൊരാളെയും പോലെ രാഷ്ട്രീയ ജീവിതത്തില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെങ്കിലും അധികമൊന്നും അലയാതെ രാജ്യത്തെ പരമോന്നത പദവി...

ജനനം അഭയാർത്ഥി ക്യാമ്പിൽ; ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ടു: നാടോടിക്കഥ പോലെ അൽഫോൺസോ ഡേവിസിന്റെ ജീവിതം

അൽഫോൺസോ ഡേവിസ്. ആ പേര് ഇപ്പോൾ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമാണ്. ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വേഗം കൊണ്ടും ശൈലി കൊണ്ടും ശ്രദ്ധ നേടിയ 19 വയസ്സുകാരൻ. പിഎസ്ജിയെ പരാജയപ്പെടുത്തി ബയേൺ...

എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ: പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്ത. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു....