- റിയാദ്- ഫൈനൽ എക്സിറ്റും ഇഖാമയും
കാലാവധി അവസാനിച്ച് നാട്ടിൽ പോകാൻ
കഴിയാതെ പ്രയാസപ്പെടുന്നവർക്ക് നാടണയാൻ
അവസരം. ഹുറൂബ്, മതബ്, ഇഖാമ കാലാവധി
കഴിഞ്ഞവർ, വിവിധ പിഴകളിൽ പെട്ട്
പ്രതിസന്ധിയിലായവർ എന്നിവർക്ക് ഫൈനൽ
എക്സിറ്റ് നൽകുന്നതിന് ഇന്ത്യൻ എംബസി
രജിസ്ട്രേഷൻ ആരംഭിച്ചു. ഇതിന് ഇന്ത്യൻ
എംബസിയുടെ വെബ്സൈറ്റിൽ പ്രത്യേക
രജിസ്ട്രേഷൻ ഫോം അപ്ലോഡ് ചെയ്തിട്ടുണ്ട്.
https://www.eoiriyadh.gov.in/alert_detail/?alertid=45
എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഇഖാമയിലെ പേര് അറബിയിൽ രേഖപ്പെടുത്തണം.
മൊബൈൽ നമ്പർ, വാട്സാപ് നമ്പർ, ഇന്ത്യയിലെ
മൊബൈൽ നമ്പർ, ഇമെയിൽ, സൗദിയിൽ ജോലി
ചെയ്യുന്ന പ്രവിശ്യ, പാസ്പോർട്ട് വിവരങ്ങൾ, ഇഖാമ
വിവരങ്ങൾ എന്നിവയും രേഖപ്പെടുത്തണം. ഹുറൂബ്,
മതുബ്, വിവിധ പിഴകളുള്ളവർ എന്നീ ഏതു
ഗണത്തിൽ പെട്ടവരാണെന്ന് രേഖപ്പെടുത്താനും
അവസരം ഉണ്ട്. ഫൈനൽ എക്സിറ്റ്
ലഭിക്കുന്നതോടെ ഏറ്റവും അടുത്ത ദിവസങ്ങളിൽ
നാടണയാനും ഇവർക്ക് അവസരമുണ്ടാവും.