സഊദിയിൽ ഇന്ന് 46 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3941 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 3153 രോഗികളാണ് രോഗ മുക്തി നേടിയത്.
നിലവിൽ 1,955 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ 740 രോഗ ബാധിതർ റിയാദിലാണ് കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,230 ആയും വൈറസ് ബാധിതർ 154,233 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 3153 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 98,917 ആയും ഉയർന്നു.